സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറായ 29കാരി യുവതിക്ക് ദാരുണാന്ത്യം; കാരണം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ.!

Published : Nov 10, 2023, 08:27 AM IST
സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറായ 29കാരി യുവതിക്ക് ദാരുണാന്ത്യം; കാരണം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ.!

Synopsis

ശസ്ത്രക്രിയ തുടങ്ങി ഏകദേശം രണ്ടര മണിക്കൂറിനുള്ളിൽ ലുവാനയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ചികില്‍സയ്ക്കാണ് ലുവാന വിധേയായത് എന്നാണ് റിപ്പോര്‍ട്ട്. 

സാവോപോളോ: പ്രമുഖ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറായ 29കാരി യുവതി അന്തരിച്ചു.  ബ്രസീലിയൻ യുവത്വത്തിനിടയില്‍ ഫാഷനിലൂടെ ഏറെ സ്വാധീനം ചെലുത്തിയ പ്രശസ്തയായ ലുവാന ആൻഡ്രേഡിനാണ് ദാരുണ അന്ത്യം സംഭവിച്ചത്. സൗന്ദര്യവർദ്ധക ചികില്‍സയുടെ പാര്‍ശ്വഫലമായി ഉണ്ടായ ഹൃദയാഘാതത്തിലാണ് ഇവര്‍ മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

സവോപോളയില്‍  സൗന്ദര്യവർദ്ധക ചികില്‍സയ്ക്ക് ലുവാന വിധേയായിരുന്നു. ബ്രസീലിയന്‍ മാധ്യമം മാർക്ക പറയുന്നതനുസരിച്ച്, ശസ്ത്രക്രിയ തുടങ്ങി ഏകദേശം രണ്ടര മണിക്കൂറിനുള്ളിൽ ലുവാനയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ചികില്‍സയ്ക്കാണ് ലുവാന വിധേയായത് എന്നാണ് റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

അതേ സമയം ലുവാന ആൻഡ്രേഡിന് ത്രോംബോസിസുമായി ബന്ധപ്പെട്ട പൾമണറി എംബോളിസം ഉണ്ടായിരുന്നതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ പറയുന്നു.  
 "ശസ്ത്രക്രിയയ്ക്ക് ഇടെ രോഗിയുടെ നില വഷളായി. ലുവാന ആൻഡ്രേഡിനെ ഉടന്‍ ഐസിയുവിലേക്ക് മാറ്റി. അവിടെ മരുന്നുകളും ഹീമോഡൈനാമിക് ചികിത്സയും നൽകി. എന്നാല്‍ വ്യാഴാഴ്ച രാവിലെ അഞ്ചോടെ മരണം സംഭവിച്ചു" - ഹോസ്പിറ്റല്‍ ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. 

ലുവാന ആൻഡ്രേഡിന്‍റെ കാമുകൻ ജോവോ ഹദാദ് കാമുകിയുടെ മരണത്തെക്കുറിച്ച് വേദനയോടെയാണ് ഇൻസ്റ്റാഗ്രാമിൽ എഴുതിയത് "എന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗം വിട്ടുപോയി, ഏറ്റവും വലിയ ദുസ്വപ്നത്തിലാണ് ഞാന്‍ ഇനി ജീവിക്കുക", ജോവോ ഹദാദ് കുറിച്ചു.  "ഞങ്ങൾ മനോഹരമായ ഒരു ജീവിതം കെട്ടിപ്പടുത്തു, ഞങ്ങളുടെ സ്വപ്നങ്ങളിൽ തീവ്രമായി പിന്തുടര്‍ന്നു. ഒരു കാമുകി എന്നതിലുപരി, ജീവിതത്തിനപ്പുറം നീ എന്നും എപ്പോഴും പങ്കാളിയായിരിക്കും, എന്റെ പ്രണയം. ... നീ എന്റെ വെളിച്ചമാണ്, രാജകുമാരി. നീ മുകളില്‍ നിന്നും എന്നെ എപ്പോഴും കാണുക. എന്നും ഞാന്‍ നിന്നെ സ്നേഹിക്കും "- വികാരഭരിതനായ ജോവോ ഹദാദ് തുടര്‍ന്ന് പറഞ്ഞു. 

ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ അടക്കം ലുവാന ആൻഡ്രേഡിന് ആദരാഞ്ജലി അര്‍പ്പിച്ച് എത്തിയിട്ടുണ്ട്.  ഡൊമിംഗോ ലീഗലിന്റെ സ്റ്റേജ് അസിസ്റ്റന്റായി പ്രൊഫഷണല്‍ ജീവിതം തുടങ്ങിയ  ലുവാന . 2022 ൽ സംപ്രേഷണം ചെയ്ത പവർ കപ്പിൾ ബ്രസീൽ 6 എന്ന റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു. ലുവാനയുടെ മരണം വന്‍ ഞെട്ടലാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയിരിക്കുന്നത്. 

അവസാന 40 മിനുട്ട്...: ജിഗർതണ്ഡ ഡബിള്‍ എക്സ് കണ്ട് ധനുഷിന്‍റെ റിവ്യൂ

ജയിലറെ വീഴ്ത്താന്‍ കഴിയില്ലെ ദളപതിക്ക്? : ലിയോയ്ക്ക് സംഭവിച്ചതില്‍ ഞെട്ടി വിജയ് ആരാധകര്‍.!

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍