ചിത്രത്തിൽ രാഘവ ലോറൻസും എസ്‌ജെ സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിലീസ് കാത്തിരിക്കുന്നവര്‍ക്ക് ആവേശമായി നടന്‍ ധനുഷ് ചിത്രം കണ്ട് പറഞ്ഞ അഭിപ്രായം ഇപ്പോള്‍ വൈറലാകുകയാണ്.

ചെന്നൈ: സംവിധായകന്‍ കാർത്തിക് സുബ്ബരാജിന്റെ ജിഗർതണ്ഡ ഡബിള്‍ എക്സ് നവംബര്‍ പത്ത് വെള്ളിയാഴ്ച ബോക്‌സ് ഓഫീസിൽ എത്തുകയാണ്. 2014ല്‍ ഇറങ്ങി ജിഗർതാണ്ടയുടെ രണ്ടാം ഭാഗമാണ് ജിഗര്‍തണ്ട ഡബിൾ എക്‌സ്. എന്നാല്‍ തീര്‍ത്തും പുതിയ കഥാ പാശ്ചത്തലമാണ് സിനിമയ്ക്കുള്ളത്. ചിത്രത്തിൽ രാഘവ ലോറൻസും എസ്‌ജെ സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിലീസ് കാത്തിരിക്കുന്നവര്‍ക്ക് ആവേശമായി നടന്‍ ധനുഷ് ചിത്രം കണ്ട് പറഞ്ഞ അഭിപ്രായം ഇപ്പോള്‍ വൈറലാകുകയാണ്.

നടൻ ധനുഷ് ചിത്രം തന്‍റെ എക്സ് അക്കൌണ്ടിലാണ് റിവ്യൂ പങ്കുവച്ചത്. ”ജിഗർതണ്ഡ ഡബിള്‍ എക്സ് കണ്ടു. കാർത്തിക് സുബ്ബരാജിൽ നിന്നുള്ള മികച്ച ക്രാഫ്റ്റാണ് ചിത്രം. അതിശയിപ്പിക്കുന്നത് എസ് ജെ സൂര്യയുടെ അസാധാരണ അഭിനയമാണ്. ഒരു പെര്‍ഫോമര്‍ എന്ന നിലയിൽ രാഘവ ലോറൻസ് ഗംഭീരമാക്കി. സന്തോഷ് നാരായൺ മനോഹരമാക്കിയിരിക്കുന്നു. സിനിമയുടെ അവസാന 40 മിനിറ്റ് നിങ്ങളുടെ ഹൃദയം കവർന്നെടുക്കും" - ധനുഷ് കുറിച്ചു.

മുഴുവൻ ടീമിനും ധനുഷ് തന്റെ ആശംസകളും നേര്‍ന്നു. സ്റ്റോൺ ബെഞ്ച് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം തമിഴിന് പുറമേ തെലുങ്കിലും, ഹിന്ദിയിലും റിലീസ് ചെയ്യുന്നുണ്ട്. ഷൈൻ ടോം ചാക്കോയും ജിഗർതണ്ഡ ഡബിള്‍ എക്സില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ചിത്രത്തിന്റെ തിരക്കഥ സംവിധാനം കാർത്തിക്ക് സുബ്ബരാജ്ജ് തന്നെയാണ്, കാർത്തികേയെൻ സന്തനം എസ് കതിരേശൻ അലങ്കാര പാണ്ട്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തിരു ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യിതിരിക്കുന്നത്. സന്തോഷ് നാരായൺ സംഗീത സംവിധാനവും നിർവഹിച്ചു. 

Scroll to load tweet…

സിദ്ധാർഥ്‌, വിജയ് സേതുപതി, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവർ ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ജിഗര്‍തണ്ട. 2014ല്‍ ഏറെ ചർച്ചയായിരുന്ന ജിഗർതണ്ഡ. സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് പിന്നീട് തലൈവർ പടം പേട്ട, ലണ്ടൻ പശ്ചാത്തലമാക്കി കൃത്യമായി തമിഴ് രാഷ്ട്രീയം പറയുന്ന ജഗമേ തന്തിരം, ആന്തോളജി ഗണത്തിൽ നവരസാ സീരിസിൽ പീസ് എന്ന ചിത്രം തുടങ്ങി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒട്ടേറെ ഹിറ്റുകളുടെ അമരക്കാരനായത് ചരിത്രം. 

YouTube video player

ജയിലറെ വീഴ്ത്താന്‍ കഴിയില്ലെ ദളപതിക്ക്? : ലിയോയ്ക്ക് സംഭവിച്ചതില്‍ ഞെട്ടി വിജയ് ആരാധകര്‍.!

ഇന്ത്യന്‍ യുദ്ധ തന്ത്രജ്ഞന്‍റെ ഇതിഹാസ ജീവിതം: സാം ബഹദൂറിന്റെ ട്രെയിലര്‍ തരംഗമാകുന്നു