
ദില്ലി: അധികാരം നിലനിര്‍ത്തിയ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായി താരങ്ങള്‍. ബോളിവുഡില്‍ നിന്നുള്‍പ്പെടെ നിരവധി താരപ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്. അനുപം ഖേര്‍,രജനീകാന്ത്, അനില്‍ കപൂര്‍, കങ്കണ റണാവത്ത്, ബോണി കപൂര്‍, ഷാഹിദ് കപൂര്‍, മിറ കപൂര്‍, രാജ്‍കുമാര്‍ ഹീരാനി, മുകേഷ് അംബാനി തുടങ്ങിയ സെലിബ്രിറ്റികളുടെ നീണ്ടനിരയായിരുന്നു ചടങ്ങിന് സാക്ഷിയായത്. സത്യപ്രതിജ്ഞയില്‍ പങ്കെടുത്തതിന്‍റെ ചിത്രങ്ങള്‍ താരങ്ങള്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.