'ഇനിയില്ല മക്കളേ.. ഈ തറവാടും ഇവിടുത്തെ കഥയും കഥാപാത്രങ്ങളും', ഒടുവില്‍ അവസാനിച്ചു

Published : Jun 05, 2024, 09:25 PM ISTUpdated : Jun 06, 2024, 04:30 PM IST
'ഇനിയില്ല മക്കളേ.. ഈ തറവാടും ഇവിടുത്തെ കഥയും കഥാപാത്രങ്ങളും', ഒടുവില്‍ അവസാനിച്ചു

Synopsis

ഒരു കുടുംബത്തില്‍ നടക്കുന്ന രസകരമായതും വളരെ സരസമായതുമായ സംഭവങ്ങളായിരുന്നു ചക്കപ്പഴം ഓരോ എപ്പിസോഡിലൂടെയും പറഞ്ഞത്. 

കൊച്ചി: വളരെ പെട്ടന്ന് പ്രേക്ഷകര്‍ സ്വീകരിച്ച പരമ്പരകളില്‍ ഒന്നായിരുന്നു ചക്കപ്പഴം. ഒരിടയ്ക്ക് പരമ്പരയില്‍ നിന്ന് താരങ്ങള്‍ എല്ലാം പിന്മാറുകയും പരമ്പര അവസാനിപ്പിക്കേണ്ടതായും വന്നിരുന്നു. പലരും പിന്മാറിയ സാഹചര്യത്തില്‍ പകരക്കാരായി ചിലര്‍ എത്തി പരമ്പര വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും കഴിഞ്ഞിരുന്നു. പരമ്പരയില്‍ ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍, അമല്‍ രാജീവ്, മുഹമ്മദ് റാഫി, തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചത്. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന രസകരമായതും വളരെ സരസമായതുമായ സംഭവങ്ങളായിരുന്നു ചക്കപ്പഴം ഓരോ എപ്പിസോഡിലൂടെയും പറഞ്ഞത്. 

സീരിയൽ അവസാനിച്ചത് പറഞ്ഞ് താരങ്ങൾ നേരത്തെ മുന്നോട്ട് വന്നിരുന്നു. ഇപപ്പോഴിതാ അതിൻറെ ദുഖം പങ്കുവെക്കുകയാണ് തറവാട്ടിലെ അച്ഛൻ കുഞ്ഞുണ്ണിയായി വേഷം ചെയ്ത അമൽ രാജ്ദേവ്. "ഇനിയൊരിക്കലുമൊരു തിരിച്ച് വരവിനാകാത്ത വിധം വേരോടെ പിഴുത് മാറ്റപ്പെടുന്നു…!ഇനിയില്ല മക്കളേ..
ഈ തറവാടും.ഇവിടുത്തെ കഥയും കഥാപാത്രങ്ങളും ! ലോകത്തെമ്പാടുമുള്ള അനവധിയാളുകൾ നിരന്തരമായി അന്വേഷിച്ചുകൊണ്ടിരുന്നതിന് ഒരുത്തരമായി തീർന്നു! ഇവിടെ തീർന്നു ! ഇനിയില്ല !! ഓരോ വരവിലും.. വീഴ്ചകളിലും… താഴ്ചകളിലും.. ഒലിച്ചുപോക്കുകളിലുമൊക്കെ..ഒപ്പം നിന്ന കരുതലും സ്നേഹവും തന്ന് ചേർത്ത് പിടിച്ചതിന് ഒത്തിരിയൊത്തിരി നന്ദി..ഒത്തിരിയൊത്തിരി സ്നേഹം..!" എന്ന് നടൻ പറയുന്നു.

ഒട്ടനവധി താരങ്ങളെയാണ് മിനി സ്ക്രീനിനു ഈ പരമ്പരയിലൂടെ ലഭിച്ചത്. പുതുമുഖങ്ങളായി നിരവധിപേരാണ് പരമ്പരയിൽ എത്തിയതും ഒട്ടനവധി പ്രതിഭകളെ നേടാനും ഇന്സ്ടസ്ട്രിക്ക് കഴിഞ്ഞു.

റാഫിയുടെ അഭിനയമികവും, പൈങ്കിളി എന്ന ശ്രുതിയെ മിനി സ്ക്രീനിനു സ്വന്തമായി കിട്ടിയതും എല്ലാം ഈ പരമ്പരയിലൂടെ ആയിരുന്നു. എന്നാൽ തങ്ങളുടെ ചങ്കിനോട് ചേർന്നുനിന്നു താരങ്ങൾ ഇനി മുതൽ തങ്ങളുടെ സ്വീകരണ മുറിയിൽ സജീവമായി വരില്ല എന്നതിന്റെ സങ്കടത്തിലാണ് പ്രേക്ഷകർ ഓരോരുത്തരും. നടി ടെസയും ചക്ക പഴത്തിന്റെ ഭാഗമായിരുന്നു.

ജയിലര്‍ 2 മോഹന്‍ലാലും ശിവരാജ് കുമാറും സൈഡാകുമോ?; വരുന്നത് മറ്റൊരു മാസ് അവതാരം !

ഇത് ഫഹദിന്‍റെ സീന്‍ അല്ലെ; ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യറിന്‍റെ കല്ല്യാണ സീന്‍ വൈറല്‍.!

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത