നവരസങ്ങളുമായി കുഞ്ഞ് ധ്വനി; അഭിനയത്തിൽ ശോഭിക്കുമെന്ന് ആരാധകർ

Published : Jun 04, 2024, 02:22 PM ISTUpdated : Jun 04, 2024, 02:23 PM IST
നവരസങ്ങളുമായി കുഞ്ഞ് ധ്വനി; അഭിനയത്തിൽ ശോഭിക്കുമെന്ന് ആരാധകർ

Synopsis

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് മൃദുല

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്‍യും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ ജനഹൃദയത്തിലേക്ക് എത്തിയത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകർക്ക് ഏറെ സന്തോഷം നൽകിയ വാർത്തയായിരുന്നു. വിവാഹശേഷം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരുവരും പങ്കുവെക്കാറുണ്ട്. 

ഇരുവരുടെയും മകളായ ധ്വനിയും മൃദ്വ ആരാധകർക്ക് പ്രിയങ്കരിയാണ്. ഇപ്പോഴിതാ ആ കുഞ്ഞ് മുഖത്ത് വിരിയുന്ന ഭാവങ്ങളെ പകർത്തിയിരിക്കുകയാണ് മൃദുല. ശൃംഗാരം, കരുണം, ഹാസ്യം, രൗദ്രം എല്ലാം കുഞ്ഞ് മുഖത്ത് പ്രതിഫലിക്കുന്നത് കാണാം. അമ്മയെയും അച്ഛനെയും പോലെ അഭിനയത്തിൽ കുഞ്ഞ് ശോഭിക്കുമെന്നാണ് ആരാധകരുടെ കമൻറ്. കുഞ്ഞിൻറെ വീഡിയോ ആരാധകർ മികച്ച പ്രതികരണത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. 

ധ്വനിമോൾ വന്നതിനു ശേഷം ഒരുപാട് മാറ്റങ്ങളാണ് ജീവിതത്തിൽ സംഭവിച്ചതെന്ന് ഇരുവരും പറഞ്ഞു. പ്രധാനമായും അച്ഛനും അമ്മയുമായി പ്രോമോഷൻ ലഭിച്ചു. അതുപോലെ ഞങ്ങൾക്ക് ഒരുമിച്ച് സ്നേഹിക്കാനായി കുഞ്ഞുവാവ വന്നു. കുഞ്ഞ് വന്നപ്പോൾ തങ്ങൾ തമ്മിലുളള ഒരു ബന്ധം കുറച്ചുകൂടി അടുത്തതായും താരങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ട്.

 

വളരെ പെട്ടന്നായിരുന്നു കല്ല്യാണതീരുമാനം. പിന്നെ കണ്ണടച്ചു തുറന്നപോലെ എല്ലാം മംഗളകരമായി തീർന്നു. അമ്മ ആയപ്പോൾ ഇത്ര നാൾ  വയറ്റിൽ കിടന്നിരുന്ന കുഞ്ഞിന്‍റെ മുഖം എങ്ങനെ ഉണ്ടാകുമെന്ന കൗതുകം ഉണ്ടായിരുന്നു. കുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ ശരിക്കും അത്ഭുതമാണ് ഉണ്ടായത്. ആദ്യമായി ധ്വനി എന്നെ നോക്കി ചിരിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് പോയി, മൃദുല പറഞ്ഞിരുന്നു.

ALSO READ : ഈ പണപ്പെട്ടി തൊട്ടാല്‍ എടുക്കണം, എടുത്താല്‍ പോകണം; ആരെടുക്കും ബിഗ് ബോസിന്‍റെ മണി ബോക്സ്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത