
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും മിനിസ്‌ക്രീനിലെ നിറസാനിധ്യവുമാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്‍തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അശ്വതി അഭിനയത്തിലേക്കും കടന്നുവന്നത് ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ്. പ്രിയപ്പെട്ട അവതാരക അഭിനയത്തിലേക്ക് കാലെടുത്തുവച്ചതും നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്. വിശേഷങ്ങള്‍ പങ്കുവച്ചകൊണ്ടും നിലപാടുകള്‍ തുറന്നുപറഞ്ഞും എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും ക്യാപ്ഷനുമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
താന്‍ ആളൊരു പാവമാണെന്നും, എന്നാല്‍ പാവമല്ല എന്നാരെങ്കിലും പറഞ്ഞാല്‍ എന്റെ ശരിക്കുള്ള സ്വഭാവം നിങ്ങള്‍ അറിയുമെന്നുമാണ് ചിത്രത്തോടൊപ്പം അശ്വതി കുറിച്ചിരിക്കുന്നത്. ശ്രുതി രജനീകാന്ത്, സ്‌നേഹ ശ്രീകുമാര്‍ എന്നിവരെല്ലാംതന്നെ ചിത്രത്തിന് കമന്റുമായെത്തിയിട്ടുണ്ട്. അയ്യോ പച്ചവെള്ളം ചവച്ചിറക്കുന്ന പാവമാണ് അശ്വതി, ആരും എതിരൊന്നും പറയല്ലെയെന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്. 'ആ നില്‍പ്പ് കണ്ടാല്‍ അറിയാം പാവമാണെന്ന്, (അല്ലെന്ന് എങ്ങാന്‍ കമന്റിട്ടാല്‍ അപ്പൊ അറിയാം തനി സ്വഭാവം)' എന്നാണ് തന്റെ ചക്കപ്പഴം ലൊക്കേഷന്‍ ചിത്രത്തോടൊപ്പം അശ്വതി കുറിച്ചത്.
ഇതല്‍പം കൂടിയ പാവമായിപ്പോയെന്നാണ് പലരും അശ്വതിയോട് പറയുന്നത്.