പൊതുവേദിയില്‍ ബിഗ് ബോസ് താരങ്ങളുടെ വിവാഹാഭ്യര്‍ത്ഥന; കേസെടുക്കാന്‍ പൊലീസ്

Published : Oct 06, 2019, 09:48 PM ISTUpdated : Oct 06, 2019, 09:54 PM IST
പൊതുവേദിയില്‍ ബിഗ് ബോസ് താരങ്ങളുടെ വിവാഹാഭ്യര്‍ത്ഥന; കേസെടുക്കാന്‍ പൊലീസ്

Synopsis

പൊതുവേദിയില്‍ മുന്‍ ബിഗ് ബോസ് താരങ്ങളുടെ വിവാഹാഭ്യര്‍ത്ഥന. ഗായകനായ ചന്ദന്‍ ഷെട്ടിയാണ് സഹതാരമായ നിവേദിത ഗൗഡയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. 

പൊതുവേദിയില്‍ മുന്‍ ബിഗ് ബോസ് താരങ്ങളുടെ വിവാഹാഭ്യര്‍ത്ഥന. ഗായകനായ ചന്ദന്‍ ഷെട്ടിയാണ് സഹതാരമായ നിവേദിത ഗൗഡയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. യുവ ദര്‍ശന പരിപാടിക്കിടെ തങ്ങളുടെ പ്രകടനം കഴിഞ്ഞ ശേഷം ചന്ദന്‍ നിവേദിതയ്ക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. 

ആദ്യം ഞെട്ടിത്തരിച്ച് നിന്ന നിവേദിത അഭ്യര്‍ത്ഥന സ്വീകരിച്ചു.  തന്‍റെ മനസിലും ആഗ്രഹം ഉണ്ടായുന്നുവെന്ന സത്യവും നിവേദിത വെളിപ്പെടുത്തി. ഉടന്‍ വിവാഹം ഉണ്ടാകുമെന്ന് ആരാധകരോട് പറഞ്ഞ ശേഷം ആരാധകരുടെ അനുഗ്രഹവും തേടിയാണ് ഇരുവരും വേദി വിട്ടത്.

ഇരുവരും കന്നട ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മത്സരാര്‍ത്ഥികളായിരുന്നു. അതേസമയം സംഭവം വന്‍ വിവാദമായി.  ചന്ദന് പ്രണയാഭ്യര്‍ത്ഥന നടത്താനുള്ള ഇടമല്ല ഈ വേദിയെന്ന് മന്ത്രി വി സോമണ്ണ പ്രതികരിച്ചു. പൊലീസിനോട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍  നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. വേദിയ ദുരുപയോഗം ചെയ്തെന്നും മോശമാണെന്നും കാണിച്ച് മൂന്ന് സ്വകാര്യ പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസെ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും മന്ത്രിയുടെ നിര്‍ദേശത്തില്‍ പൊലീസ് കേസെടുക്കാന്‍ ഒരുങ്ങുകയാണെന്നാണന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ താന്‍ സംഘാടകരെ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും ആരാധകരെ സന്തോഷിപ്പിക്കാനാണ് അവരുടെ മുമ്പില്‍ പ്രണയാഭ്യര്‍ഥന നടത്തിയതെന്നും പുറത്തുവിട്ട വീഡിയോയില്‍ ചന്ദന്‍ അറിയിച്ചു. 

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി