എല്ലാ മാസവും പുതിയത്, ഒരു ദിവസം 20 സാരികൾ വരെ മാറിയുടുത്തു; 'ചന്ദനമഴ' ഓർമയിൽ മേഘ്ന വിൻസന്റ്

Published : Oct 08, 2024, 12:18 PM IST
എല്ലാ മാസവും പുതിയത്, ഒരു ദിവസം 20 സാരികൾ വരെ മാറിയുടുത്തു; 'ചന്ദനമഴ' ഓർമയിൽ മേഘ്ന വിൻസന്റ്

Synopsis

ദേശായി കുടുംബത്തിന്‍റെ കഥ പറഞ്ഞ ചന്ദനമഴ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

കാലങ്ങളായി മലയാള സീരിയൽ രം​ഗത്ത് സജീവമായി തുടരുന്ന ആളാണ് മേഘ്ന രാജ്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന വേഷം നടിയുടെ കരിയർ ബ്രേക്കുകളിൽ ഒന്നായിരുന്നു. സീരിയൽ അസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും അമൃതയുടെ കഥാപാത്രവും പരമ്പരയും ഇപ്പോഴും ലൈം ലൈറ്റിൽ തന്നെയുണ്ട്. അടുത്ത കാലത്ത് ട്രോളുകളിലും മറ്റും ചന്ദനമഴയുടെ സീനുകളും സംഭാഷണങ്ങളും വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. 

2014- 18 കാലഘട്ടത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലാണ് ചന്ദനമഴ. ദേശായി കുടുംബത്തിന്‍റെ കഥ പറഞ്ഞ സീരിയല്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ സീരിയലിന് വേണ്ടി വാങ്ങിക്കുന്ന സാരികളുടെ കണക്ക് പറയുകയാണ് മേഘ്ന വിൻസെന്റ്. ബിഹൈൻ വുഡ്സ് ഐസിനോട് ആയിരുന്നു നടിയുടെ പ്രതികരണം. ഒരു ദിവസം ഇരുപത് സാരികൾ വരെ മാറിയുടുത്തുണ്ടെന്ന് മേഘ്ന പറയുന്നു. 

'സീരിയലിന് വേണ്ടി ഒരുപാട് സാരികൾ വാങ്ങിക്കേണ്ടി വരാറുണ്ട്. അതിൽ കുറേ സാരികൾ ഞാൻ പലർക്കും കൊടുത്തിട്ടുമുണ്ട്. കുറെയൊക്കെ റീ യൂസ് ചെയ്തിട്ടുണ്ട്. ഒരു പ്ലെയിൻ സാരി, അതിൽ ബോഡർ മാത്രമെ ഉള്ളൂവെങ്കിൽ അതെടുത്ത് ഞാൻ ചുരിദാർ ആക്കും. ഇപ്പോ ചെയ്യുന്ന ചില സീരിയലുകളിൽ അങ്ങനെ ഇടുന്ന ചുരിദാറുകളാണ്. ചന്ദനമഴയ്ക്ക് വേണ്ടി ഒരുപാട് സാരികൾ വാങ്ങിയിട്ടുണ്ട്. എത്രയോ എപ്പിസോഡുകൾ പോയതാണ്. എല്ലാ മാസവും നമുക്ക് പുതിയ സാരികൾ വേണം. അതുകൊണ്ട് ഇഷ്ടം പോലെ സാരികൾ വാങ്ങിക്കും. കുറച്ച് നമ്മൾ റിപ്പീറ്റ് ഉടുക്കുമെങ്കിലും വാങ്ങിച്ചേ പറ്റൂ. ഒരു ദിവസം തന്നെ 20 സാരികൾ വരെ മാറ്റിയിട്ടുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ ആയിരത്തിന് മുകളിൽ സാരികൾ വരും', എന്നായിരുന്നു മേഘ്നയുടെ വാക്കുകൾ. 

PREV
click me!

Recommended Stories

'വേദനയ്ക്കും അപ്പുറം, ബോഡി ഷെയ്മിങ്ങും പരിഹാസവും ജീവഭയമുണ്ടാക്കുന്നു'; സൈബറാക്രമണത്തിൽ ‍‍ഡിജെ സന
'കാരണം മതം, ബ്രേക്കപ്പായി', പൊട്ടിക്കരഞ്ഞ് മീനാക്ഷി; ഒടുവിൽ തുറന്നു പറച്ചിൽ !