'അഭിനേതാവായിരുന്നില്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹം പാചക വിദഗ്ദ്ധൻ ആയേനെ'; മോഹൻലാലിനെ കുറിച്ച് സുരേഷ് പിള്ള

Published : Oct 20, 2022, 11:21 AM ISTUpdated : Oct 20, 2022, 11:34 AM IST
'അഭിനേതാവായിരുന്നില്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹം പാചക വിദഗ്ദ്ധൻ ആയേനെ'; മോഹൻലാലിനെ കുറിച്ച് സുരേഷ് പിള്ള

Synopsis

നടൻ മോഹൻലാലിനൊപ്പം സമയം ചെലവഴിച്ച സന്തോഷം പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള.

ടൻ മോഹൻലാലിനൊപ്പം സമയം ചെലവഴിച്ച സന്തോഷം പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള. അടുത്തിടെ മോഹൻലാൽ കൊച്ചിയിൽ വാങ്ങിയ പുതിയ വീട്ടിലാണ് സുരേഷ് പിള്ള എത്തിയത്. താൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ ആയിരുന്നു അതെന്നും അഭിനേതാവായിരുന്നില്ലെങ്കിൽ ഒരുപക്ഷേ  ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ തേന്നിയെന്നും സുരേഷ് പിള്ള കുറിക്കുന്നു. 

സുരേഷ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ 

ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ... നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക്  കാണിച്ച് തന്നത്... ലാലേട്ടൻ അഭിനേതാവായിരുന്നില്ലങ്കിൽ ഒരുപക്ഷേ  ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ എനിക്ക് തോന്നി..!! ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും  നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു. Thank you Laletta for the amazing evening! 

അതേസമയം, മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. പുലിമുരുകന് ശേഷം വൈശാഖ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം നാളെ തിയറ്ററുകളില്‍ എത്തും. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. റാം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ട്വല്‍ത്ത് മാനിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. എലോണ്‍, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്‍റെയും വിവേകിന്‍റെയും ചിത്രങ്ങള്‍, വൃഷഭ, എമ്പുരാൻ, മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസ് എന്നിവയും അണിയറില്‍ ഒരുങ്ങുന്നുണ്ട്. 

'ഒരുപാട് ലക്കുകൾ ഇല്ലാത്തത് കൊണ്ട് ലക്കി സിം​ഗ് എന്നൊരു പേരിട്ടു': മോൺസ്റ്ററിനെ കുറിച്ച് മോഹൻലാൽ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത