'പച്ചപ്പി'ൽ ആറാടി സാധിക വേണുഗോപാൽ, ചിത്രങ്ങൾ

Published : Oct 19, 2022, 11:11 PM IST
'പച്ചപ്പി'ൽ ആറാടി സാധിക വേണുഗോപാൽ, ചിത്രങ്ങൾ

Synopsis

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സാധിക

സീരിയൽ- സിനിമാ മേഖലകളില്‍ ഒരേസമയം മിന്നും പ്രകടനങ്ങൾ കാഴ്ച്ചവച്ചിട്ടുള്ള അഭിനേത്രിയാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ തന്റെ ശക്തമായ നിലപാടുകളിലൂടെയും ശ്രദ്ധേയയാണ് താരം. തനിക്കെതിരെ മോശമായ കമെന്റ്‌സ് വരുമ്പോൾ അതിനെതിരെ ചുട്ട മറുപടി കൊടുക്കാൻ ഒട്ടും മടി കാണിക്കാത്ത നടിമാരുടെ കൂട്ടത്തിലാണ് സാധികയും. സമൂഹമാധ്യമങ്ങളില്‍ സജീവമായ സാധിക പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ എപ്പോഴും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയൊരു കൂട്ടം ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സാധിക.

പച്ച നിറത്തിലുള്ള വസ്ത്രത്തില്‍ അതി സുന്ദരിയായാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. ഇളം പച്ച നിറത്തിലുള്ള പ്ലീറ്റ്‌സോട് കൂടിയ കഫ്ത്താൻ ആണ് വേഷം. പുതിയ ചിത്രങ്ങൾക്ക് വസ്ത്രത്തിന്റെ നിറത്തിന് ചേരുന്ന തരത്തിലുള്ള ഇളം പച്ച ഹൃദയത്തിന്റെ സ്‌മൈലി ഉപയോഗിച്ചാണ് പ്രേക്ഷകരുടെ പ്രതികരണം. സാധികയും ക്യാപ്ഷനായി നൽകിയിരിക്കുന്നത് ഇതേ സ്‌മൈലിയാണ്.

ബിസിനസ് മാനേജ്മെന്റിൽ ബിരുദവും, സൈക്കോളജിയിലും ഹ്യൂമൺ റിസോഴ്സ് ആൻഡ് മാർക്കറ്റ് റിസേർച്ചിലും പി ജിയും എടുത്തിട്ടുള്ള ആളാണ് സാധിക. മോഡലിംഗിലൂടെയാണ് സാധിക വേണുഗോപാൽ തന്റെ കരിയറിന് തുടക്കമിടുന്നത്. 2012 -ൽ പുറത്തെത്തിയ മലയാള ചിത്രം ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ ചലച്ചിത്ര മേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്.

ALSO READ : 'ഓവര്‍ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിക്കുന്നവരോട്'; മോണ്‍സ്റ്ററിനെക്കുറിച്ച് വൈശാഖ്

തുടർന്ന് പത്തിലധികം സിനിമകളിൽ ഇതിനകം അഭിനയിച്ചു. സർവ്വോപരി പാലാക്കാരൻ, പൊറിഞ്ചു മറിയം ജോസ്, ഫോറൻസിക്  എന്നിവ സാധിക അഭിനയിച്ച സിനിമകളിൽ ചിലതാണ്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സാധിക അഭിനയിക്കുന്നുണ്ട്. പട്ടുസാരി എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സാധിക കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു. നിരവധി പ്രശസ്ത ബ്രാൻഡുകളുടെ മോഡലും ആയിട്ടുണ്ട് സാധിക.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത