'രാംചരണിന് അടുത്തതും പെണ്‍കുഞ്ഞാണോ എന്ന് ഞാന്‍ ഭയക്കുന്നു': ചിരഞ്ജീവിയുടെ പരാമര്‍ശം വിവാദത്തില്‍

Published : Feb 12, 2025, 12:19 PM IST
 'രാംചരണിന് അടുത്തതും പെണ്‍കുഞ്ഞാണോ എന്ന് ഞാന്‍ ഭയക്കുന്നു': ചിരഞ്ജീവിയുടെ പരാമര്‍ശം വിവാദത്തില്‍

Synopsis

ചെറുമകനില്ലാത്തതിനെക്കുറിച്ചുള്ള ചിരഞ്ജീവിയുടെ പരാമർശം വിവാദമായി. പെൺകുട്ടികളെക്കുറിച്ചുള്ള മെഗാസ്റ്റാറിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് കാരണമായി.

ഹൈദരാബാദ്: ബ്രഹ്മാനന്ദം പ്രീ-റിലീസ് ഈവന്‍റില്‍ തെലുങ്ക് താരം ചിരഞ്ജീവി നടത്തിയ പരാമര്‍ശം വിവാദമാകുന്നു. തന്‍റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ഒരു ചെറുമകനില്ലാത്തതിനെക്കുറിച്ചാണ് മെഗാസ്റ്റാര്‍ സംസാരിച്ചത്. 

"ഞാൻ വീട്ടിലായിരിക്കുമ്പോൾ, എനിക്ക് ചുറ്റും എന്‍റെ കൊച്ചുമകൾ ഉണ്ടെന്ന് തോന്നുന്നില്ല. ഞാൻ ഒരു ലേഡീസ് ഹോസ്റ്റൽ വാർഡൻ ആണെന്ന് തോന്നുന്നു, ചുറ്റും ലേഡീസ്.  ഞാൻ ആഗ്രഹിക്കുകയും, എപ്പോഴും രാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട് ഇത്തവണയെങ്കിലും, നമ്മുടെ പാരമ്പര്യം തുടരാൻ, ഒരു ആൺകുട്ടി ഉണ്ടാകണം എന്ന്. പക്ഷേ അവന്‍റെ മകൾ അവന്‍റെ കണ്ണിലെ കൃഷ്ണമണിയാണ്... അവന് വീണ്ടും ഒരു പെൺകുട്ടി ഉണ്ടാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു" എന്നാണ്  ചിരഞ്ജീവി പറഞ്ഞത്. 

ചിരഞ്ജീവിയുടെ മകനും തെലുങ്ക് സിനിമ താരവുമായ രാം ചരണിനും ഭാര്യ ഉപാസനയ്ക്കും 2023ലാണ് ക്ലിംകാര എന്ന പെണ്‍കുഞ്ഞ് ജനിച്ചത്. എന്തായാലും മെഗാസ്റ്റാര്‍ എന്ന് വിളിക്കുന്ന ചിരഞ്ജീവിയുടെ കമന്‍റ് ഏറെ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. 

“ചിരഞ്ജീവി ഉപയോഗിച്ച വാക്കുകൾ വളരെ സങ്കടകരമാണ്. ഒരു പെൺകുട്ടിയാണെങ്കിൽ, എന്തിനാണ് ഭയം? ആൺകുട്ടികൾ ചെയ്യുന്നതുപോലെയോ അതിലും മികച്ചതോ ആയ പാരമ്പര്യം അവർ മുന്നോട്ട് കൊണ്ടുപോകില്ലെ. പരസ്യമായി ഇത്തരം അഭിപ്രായം പറഞ്ഞ് സമൂഹത്തെ പിന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്യുന്നത്.  എല്ലാവരും ആ വാക്കുകൾ കേട്ട് ചിരിക്കുന്നു, നമ്മുടെ അധഃപതിച്ച ചിന്തയെയാണ് ഇത് കാണിക്കുന്നത്" ഈ വീഡിയോ പങ്കുവച്ച് ഒരു എക്സ് ഉപയോക്താവ് കുറിച്ചു. 

സമാനമായ അഭിപ്രായമാണ് ഏറെയും വരുന്നത്. എന്തായാലും കടുന്ന പ്രതിഷേധമാണ് മെഗാസ്റ്റാറിന്‍റെ വാക്കുകള്‍ക്ക് ലഭിക്കുന്നത്. പലരും  ചിരഞ്ജീവി  അടുത്തകാലത്തായി ഇത്തരം കമന്‍റുകള്‍ നടത്തുന്നത് സാധാരണമായിട്ടുണ്ടെന്ന് ഉദാഹരണ സഹിതം പറയുന്നുണ്ട്. 

'ഇന്ത്യന്‍ എഡിസണ്‍' ആകാന്‍ മാധവന്‍: 'റോക്കട്രി'ക്ക് ശേഷം മറ്റൊരു ബയോപിക് വരുന്നു

റീ റിലീസില്‍ തരംഗമായി നോളന്‍ ചിത്രം: വെള്ളിയാഴ്ചയ്ക്ക് മുന്‍പ് അത്ഭുത സംഖ്യ തൊടുമോ?

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത