'അശ്ലീല പരാമര്‍ശ വിവാദം' : രൺവീർ അലഹബാദിയയ്ക്കും സമയ് റെയ്‌നയ്‌ക്കുമെതിരെ പോലീസ് എഫ്ഐആർ

Published : Feb 11, 2025, 08:02 PM ISTUpdated : Feb 14, 2025, 12:54 PM IST
'അശ്ലീല പരാമര്‍ശ വിവാദം' : രൺവീർ അലഹബാദിയയ്ക്കും സമയ് റെയ്‌നയ്‌ക്കുമെതിരെ പോലീസ് എഫ്ഐആർ

Synopsis

ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് ഷോയിൽ അശ്ലീല പരാമർശം നടത്തിയതിന് പോഡ്‌കാസ്റ്റർ രൺവീർ , കൊമേഡിയൻ സമയ് റെയ്‌ന എന്നിവർക്കെതിരെ മഹാരാഷ്ട്ര സൈബർ പോലീസ് കേസെടുത്തു. 

മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് ഷോയിൽ അശ്ലീല പരാമര്‍ശം നടത്തിയതിനും അത് സംപ്രേക്ഷണം ചെയ്തതിന് പോഡ്‌കാസ്റ്റർ രൺവീർ അലഹബാദിയ, കൊമേഡിയന്‍ സമയ് റെയ്‌ന എന്നിവര്‍ക്കെതിരെ മഹാരാഷ്ട്ര സൈബർ പോലീസ് കേസെടുത്തു. അസാം പൊലീസ് തിങ്കളാഴ്ച ഫയല്‍ ചെയ്ത എഫ്ഐആറിന് പുറമേയാണ് ഇത്. 

ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിൻ്റെ സെക്ഷൻ 67 ഉൾപ്പെടെയുള്ള വകുപ്പുകൾ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചത്.

ഷോയ്ക്കിടെ അശ്ലീലവും അശ്ലീലവുമായ ഭാഷ ഉപയോഗിച്ചതിന് 30 പേർക്കെതിരെ സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. "തിങ്കളാഴ്‌ച വൈകുന്നേരം പരിപാടി അവതരിപ്പിച്ചവര്‍, സംഘാടകര്‍, ആതിഥേയർ ഇങ്ങനെ ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റുമായി ബന്ധപ്പെട്ട 30 വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു, ചോദ്യ ചെയ്യലിന് വേണ്ടി ഇവര്‍ക്കെല്ലാം സമൻസ് അയയ്ക്കും," പോലീസ് ഇൻസ്പെക്ടർ ജനറൽ യശസ്വി യാദവ് വ്യക്തമാക്കി.

അലഹബാദിയ, റെയ്‌ന എന്നിവരെ പ്രതി ചേര്‍ത്ത് കേസ് എടുത്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സോഷ്യൽ മീഡിയയിൽ അറിയിച്ചിരുന്നു.

മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രൂപാലി ചകാങ്കർ ഷോയുടെ പേരില്‍ പരാതി ലഭിച്ചതായും സംപ്രേക്ഷണം നിർത്തിവയ്ക്കാൻ പോലീസ് വകുപ്പിന് നിർദ്ദേശം നല്‍കിയതായും അറിയിച്ചിരുന്നു. അതേ സമയം വിവാദ എപ്പിസോഡ് യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. 

അതേ സമയം ഷോയില്‍ വിവാദ പരാമര്‍ശം വന്‍ പ്രതിഷേധം ഉണ്ടാക്കിയതോടെ  31 കാരിയായ രണ്‍വീര്‍ അലഹബാദിയ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. സമയ് റെയ്നയും മാപ്പ് പറഞ്ഞിരുന്നു. അതേ സമയം ഇതേ ഷോയില്‍ കേരളത്തെക്കുറിച്ച് നടത്തിയ പരാമര്‍ശവും വന്‍ വിവാദമായിട്ടുണ്ട്. 

'ജനിച്ച് രണ്ടര ആഴ്ച പോലും ആയിട്ടില്ല. ആ കുഞ്ഞിനെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നത്': കണ്ണു നിറഞ്ഞ് ദേവിക

ആ ഷാരൂഖ് ചിത്രം പരാജയപ്പെടുന്നത് കാണാന്‍ ബോളിവുഡിലെ ചിലര്‍ കാത്തിരുന്നു; സംവിധായകന്‍റെ വെളിപ്പെടുത്തല്‍

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത