'തങ്കലാന്‍' കഴിഞ്ഞു; താടിയെടുത്ത് ന്യൂ ലുക്കില്‍ വിക്രം

Published : Jul 08, 2023, 12:28 PM IST
'തങ്കലാന്‍' കഴിഞ്ഞു; താടിയെടുത്ത് ന്യൂ ലുക്കില്‍ വിക്രം

Synopsis

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍

പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഒരു മികച്ച അഭിനേതാവിന്‍റെ പ്രതിഭ. എന്നാല്‍ രാകിമിനുക്കിയ പ്രതിഭ വെളിപ്പെടണമെങ്കില്‍ മികച്ച കഥാപാത്രങ്ങള്‍ കിട്ടണമെന്ന് മാത്രം. ഭാഷാതീതമായി പ്രേക്ഷകരെ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള താരമാണെങ്കിലും കരിയറില്‍ ഒരു സന്നിഗ്ധ ഘട്ടത്തില്‍ നില്‍ക്കുകയായിരുന്നു വിക്രം. തന്‍റെ താരമൂല്യം കണക്കിന് ഉപയോഗിക്കുന്നവയെങ്കിലും അദ്ദേഹത്തിലെ നടനെ പരിഗണിക്കാത്ത ഒരുനിര ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി സമീപകാലത്ത് എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ വിക്രം ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ബ്രേക്ക് ആയി മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍  ഫ്രാഞ്ചൈസി. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവി ആയിരുന്നെങ്കിലും ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെ വിക്രം അവിസ്മരണീയമാക്കി. അടുത്ത ചിത്രവും വിക്രത്തിന് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ ആണ് ആ ചിത്രം.

സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി മേക്കോവറില്‍ ഒരു വിട്ടുവീഴ്ചയും നടത്താത്ത വിക്രത്തിന്‍റെ ഇതുവരെ കാണാത്ത ഗെറ്റപ്പ് ആണ് ചിത്രത്തില്‍. നീണ്ട താടി വടിച്ച് പുതിയ ലുക്കില്‍ എത്തിയ വിക്രത്തിന്‍റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ഇത് ഏതെങ്കിലും പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഗെറ്റപ്പ് ആണോയെന്ന് ചോദിക്കുന്നവരുമുണ്ട്.

 

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന തങ്കലാന്‍ നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് മുൻപ് പറഞ്ഞത്. ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് തങ്കലാൻ ഒരുങ്ങുന്നതെന്നാണ് വിവരം.

ALSO READ : ചെയ്യാനിരിക്കുന്ന സിനിമകള്‍ ഏതൊക്കെ? അഖില്‍ മാരാര്‍ പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത