ആരാണ് വലിയ കമല്‍ ആരാധകന്‍; പൊതുവേദിയില്‍ 'ഏറ്റുമുട്ടി' മണികണ്ഠനും ലോകേഷും - വീഡിയോ

Published : Apr 16, 2023, 10:43 AM IST
ആരാണ് വലിയ കമല്‍ ആരാധകന്‍; പൊതുവേദിയില്‍ 'ഏറ്റുമുട്ടി' മണികണ്ഠനും ലോകേഷും - വീഡിയോ

Synopsis

എന്നാല്‍ കമല്‍ ഫാനിസത്തിന്‍റെ കാര്യത്തില്‍ ലോകേഷിന് ഒരു വെല്ലുവിളി വന്നാല്‍ എങ്ങനെയിരിക്കും. ഇപ്പോള്‍ റീല്‍സ് വീഡിയോകളായും മറ്റും വൈറലാകുകയാണ് ഒരു വീഡിയോ. 

ചെന്നൈ: കമല്‍ ഹാസന്‍റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റാണ് വിക്രം എന്ന സിനിമ. ഒരു കമല്‍ ആരാധകനായ സംവിധായകന്‍ ലോകേഷ് കനകരാജ് തന്‍റെ സിനിമ ആരാധന മൂര്‍ത്തിക്ക് നല്‍കിയ ട്രിബ്യൂട്ടാണ് ഈ ചിത്രം എന്നാണ് സിനിമ ലോകം പറയുന്നത്. താന്‍ ഒരു കമല്‍ഹാസന്‍ ഫാനാണ് എന്ന് തുറന്ന് പറയാന്‍ ഒരു മടിയും ലോകേഷ് കാണിക്കാറും ഇല്ല.

എന്നാല്‍ കമല്‍ ഫാനിസത്തിന്‍റെ കാര്യത്തില്‍ ലോകേഷിന് ഒരു വെല്ലുവിളി വന്നാല്‍ എങ്ങനെയിരിക്കും. ഇപ്പോള്‍ റീല്‍സ് വീഡിയോകളായും മറ്റും വൈറലാകുകയാണ് ഒരു വീഡിയോ. നടന്‍ മണികണ്ഠനാണ് പൊതുവേദിയില്‍ കമല്‍ഹാസനെ സാക്ഷിയാക്കി ലോകേഷിന്‍റെ കമല്‍ ഇഷ്ടത്തെ തമാശയ്ക്ക് വെല്ലുവിളിച്ചത്.

അടുത്തിടെ നടന്ന വികടന്‍ അവാര്‍ഡ് നൈറ്റില്‍ ജയ് ഭീം പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മണികണ്ഠനും അവാര്‍ഡ് ഉണ്ടായിരുന്നു. ഇത് നല്‍കിയത് കമല്‍ഹാസന്‍ ആയിരുന്നു. അവാര്‍ഡ് വാങ്ങിയ മണികണ്ഠന്‍ പ്രസംഗിച്ചത് ഇങ്ങനെയാണ് - "ലോകേഷ് എപ്പോഴും പറയും ഞാന്‍ വലിയ കമല്‍ ഫാന്‍, കമല്‍ ഫാന്‍ എന്ന്. ആ സമയത്തൊക്കെ എനിക്ക് ലോകേഷിനെ അടിക്കാന്‍ തോന്നും. സോറി ലോകേഷ് ആ പദവി എന്‍റെതാണ്". ഇത് കേട്ട് ലോകേഷ് അടക്കം ചിരിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ പിന്നീട് അവാര്‍ഡ് വാങ്ങാന്‍ എത്തിയ ലോകേഷ് ഇതിന് മറുപടി നല്‍കി - "ഒരു മണികണ്ഠന്‍ അല്ല നൂറ് മണികണ്ഠന്മാര്‍ വന്നാലും ഈ കാര്യത്തില്‍ ഞാന്‍ തുണിയൂരിയിട്ടും അടിക്ക് പോകും, ഞാനാണ് വലിയ കമല്‍ഹാസന്‍ ഫാന്‍" - ലോകേഷ് മറുപടി നല്‍കി. കമല്‍, മണിരത്നം അടക്കം വലിയ സദസ് ഇത് കേട്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. 

ശിവകാര്‍ത്തികേയനും അനിരുദ്ധും തെറ്റിയോ ? ; പുതിയ ചിത്രത്തിന് സംഗീതം നല്‍കാന്‍ വിസമ്മതിച്ചു; കാരണം.!

ധോണിപ്പടയുടെ തോൽവിയിൽ സങ്കടപ്പെട്ട് തമിഴിന്റെ 'കുന്ദവൈ'; സഞ്ജുവിനായി ആർത്തുവിളിച്ച് മലയാളത്തിന്റെ പ്രിയതാരങ്ങൾ

PREV
Read more Articles on
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്