മതവികാരം വ്രണപ്പെടുത്തി: നടി തപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി

Published : Mar 29, 2023, 11:31 AM IST
മതവികാരം വ്രണപ്പെടുത്തി: നടി തപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി

Synopsis

തപ്‌സി പന്നുവിനെതിരെ ഇന്‍ഡോറിലെ ഛത്രിപുര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ബിജെപി എംഎൽഎ മാലിനി ഗൗറിന്‍റെ മകന്‍ ഏകലവ്യ ഗൗറാണ് ഹർജി നൽകിയത് എന്ന് പൊലീസ് വ്യക്തമാക്കി.

മുംബൈ: ബോളിവുഡ് താരം തപ്സി പന്നുവിനെരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. നടിക്കെതിരെ കേസ് എടുക്കാന്‍ പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന്‍ എകലവ്യ സിംഗ് ഗൌര്‍ രംഗത്ത്. ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. കൊമേഡിയന്‍ മുനാവീര്‍ ഫറൂഖിക്കെതിരെ ഇന്‍ഡോറില്‍ നേരത്തെ ഇയാള്‍ പരാതി നല്‍കിയിരുന്നു. ഇത് ഏറെ വാര്‍ത്തയായിരുന്നു. ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള   നെക്‌പീസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ വാദം.

തപ്‌സി പന്നുവിനെതിരെ ഇന്‍ഡോറിലെ ഛത്രിപുര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ബിജെപി എംഎൽഎ മാലിനി ഗൗറിന്‍റെ മകന്‍ ഏകലവ്യ ഗൗറാണ് ഹർജി നൽകിയത് എന്ന് പൊലീസ് വ്യക്തമാക്കി. 'ലക്ഷ്മി ദേവി' ഉള്ള ആഭരണം ധരിച്ച് മതവികാരം വ്രണപ്പെടുത്തിയതതിന് നടി തപ്‌സി പന്നുവിനെതിരെ  ഞങ്ങൾക്ക് പരാതി ലഭിച്ചുവെന്ന് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എഎൻഐയോട് പറഞ്ഞു. മാർച്ച് 12 ന് മുംബൈയിൽ നടന്ന ലാക്‌മെ ഫാഷൻ വീക്കിൽ റാംപ് വാക്കിനിടെയാണ് നടി   തപ്സി പന്നു ഈ വസ്ത്രം ധരിച്ചത്. 

സനാതന ധർമ്മത്തെ വളരെ മനപ്പൂര്‍വ്വം അവഹേളിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടി നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാർച്ച് 12 ന് മുംബൈയിൽ നടന്ന ലാക്‌മെ ഫാഷൻ വീക്കില്‍ താന്‍ ധരിച്ച ആഭരണത്തെക്കുറിച്ചും വസ്തത്തെക്കുറിച്ചും നടി തപ്സി പന്നു തന്നെ വീഡിയോ സഹിതം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഈ വേഷം തന്നെയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 

നേരത്തെ സ്റ്റാന്‍റ്അപ് കൊമേഡിയന്‍ മുനാവർ ഫാറൂഖിക്കെതിരെ ഏകലവ്യ ഗൗര്‍  പരാതി നൽകിയിരുന്നു, തുടർന്ന്  മുനാവർ ഫാറൂഖിയെ  അറസ്റ്റ് ചെയ്തിരുന്നു. 2021-ലെ ജനുവരി 1നായിരുന്നു ആ സംഭവം. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നീട്  മുനാവർ ഫാറൂഖിക്ക് ജാമ്യം ലഭിച്ചിരുന്നു. 

മാധുരി ദീക്ഷിത്തിനെതിരേ അധിക്ഷേപകരമായ പരാമർശം; ടിവി ഷോ 'ബി​ഗ് ബാങ് തിയറി' വിവാദത്തില്‍

പരിനീതി ചോപ്രയുടെ ഡേറ്റിംഗ് വാര്‍ത്ത അങ്ങ് പാര്‍ലമെന്‍റ് വരെ എത്തി; സംഭവം ഇങ്ങനെ

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍