അതേ സമയം നെറ്റ്ഫ്ലിക്സിനെതിരെ ഒരു നിയമ സ്ഥാപനം വഴി അയച്ച വക്കീല്‍ നോട്ടീസും ഇതിനൊപ്പം  മിഥുന്‍ വിജയകുമാര്‍ പങ്കുവച്ചിട്ടുണ്ട്. 

ദില്ലി: ജനപ്രിയ സിറ്റ്കോം ഷോ 'ദി ബിഗ് ബാങ് തിയറി' വിവാദത്തില്‍. ഇന്ത്യന്‍ നടി മാധുരി ദീക്ഷിതിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്ന എപ്പിസോഡിന്‍റെ പേരിലാണ് വിവാദം ഉയരുന്നത്. ഷോയ്ക്കെതിരെയും ഷോ സ്ട്രീം ചെയ്യുന്ന നെറ്റ്ഫ്ലിക്സിനെതിരെയും നിയമ നടപടിക്ക് ഒരുങ്ങുകയാണ് എഴുത്തുകാരനും, രാഷ്ട്രീയ നിരീക്ഷകനുമായ മിഥുന്‍ വിജയകുമാര്‍. 

'ദി ബിഗ് ബാങ് തിയറി'യിലെ ഒരു എപ്പിസോഡില്‍ സ്ത്രീവിരുദ്ധതയും ലൈംഗികച്ചുവയുള്ള പരാമർശവും പ്രചരിപ്പിക്കുന്നതാണെന്ന് മിഥുന്‍ വിജയകുമാർ ആരോപിച്ചു. " അടുത്തിടെയാണ് നെറ്റ്ഫ്ലിക്സില്‍ബിഗ് ബാങ് തിയറിയിലെ ഒരു എപ്പിസോഡ് കണ്ടത്. അതില്‍ കുനാല്‍ നയ്യാറുടെ കഥാപാത്രം വളരെ മോശമായാണ് ഇതിഹാസമായ ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ അപമാനിക്കുന്നത്. ചെറുപ്പം മുതല്‍ മാധുരി ദീക്ഷിതിന്‍റെ ആരാധകനായ എനിക്ക് ഇത് വിഷമം ഉണ്ടാക്കി".

അതേ സമയം നെറ്റ്ഫ്ലിക്സിനെതിരെ ഒരു നിയമ സ്ഥാപനം വഴി അയച്ച വക്കീല്‍ നോട്ടീസും ഇതിനൊപ്പം മിഥുന്‍ വിജയകുമാര്‍ പങ്കുവച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് പോലുള്ള സ്ഥാപനങ്ങള്‍ സംസ്‌കാരത്തെ തകര്‍ക്കുന്നതും മൂല്യങ്ങളെ ഇല്ലാതാക്കുന്നതുമായ ഇത്തരം പരിപാടികൾ സംപ്രേഷണം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. 

Scroll to load tweet…

സ്ത്രീ വിരുദ്ധത, വംശീയത എന്നിവയെ പ്രോത്സാഹിപ്പിക്കുന്നത് അം​ഗീകരിക്കാനാകില്ല. മാധുരി ദീക്ഷിത് എന്ന പ്രതിഭയെക്കുറിച്ച് നടത്തിയിരിക്കുന്ന പരാമർശം കടുത്ത പ്രതിഷേധം ജനിപ്പിക്കുന്നതാണെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. 

ഒരു പ്രശസ്ത അമേരിക്കൻ ടിവി പരമ്പരയാണ് ദ ബിഗ് ബാങ് തിയറി. 2007 സെപ്തംബർ 24 മുതലാണ് ഇത് ആരംഭിച്ചത്. ആറ് സീസണുകളാണ് ഇതിനുള്ളത്. ഇന്ത്യയില്‍ ഇപ്പോള്‍ നെറ്റ്ഫ്ലിക്സിലാണ് ഈ സീരിസ് ഉള്ളത്. 124 എപ്പിസോഡുകള്‍ ദ ബിഗ് ബാങ് തിയറിയുടെയായി എത്തിയിട്ടുണ്ട്. 

സ്ത്രീവിരുദ്ധ പരാമർശം; കെ സുരേന്ദ്രനെതിരെ മ്യൂസിയം പൊലീസില്‍ പരാതി

പഠാന്‍ ബമ്പർ ഹിറ്റ്; 10 കോടിയുടെ പുത്തൻ കാർ സ്വന്തമാക്കി കിം​ഗ് ഖാൻ