വിഷു ഫോട്ടോഷൂട്ടുമായി 'പാടാത്ത പൈങ്കിളി'യിലെ കണ്‍മണി

Published : Apr 21, 2021, 05:28 PM IST
വിഷു ഫോട്ടോഷൂട്ടുമായി 'പാടാത്ത പൈങ്കിളി'യിലെ കണ്‍മണി

Synopsis

ഒരുപക്ഷേ മനീഷയെന്ന പേരിനേക്കാൾ കൺമണിയെന്ന് പറഞ്ഞാലാകും ടെലിവിഷൻ പ്രേക്ഷകർക്ക് താരത്തെ തിരിച്ചറിയാനാവുക

പാടാത്ത പൈങ്കിളി എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് മനീഷ. ഒരുപക്ഷേ മനീഷയെന്ന പേരിനേക്കാൾ കൺമണിയെന്ന് പറഞ്ഞാലാകും ടെലിവിഷൻ പ്രേക്ഷകർക്ക് താരത്തെ തിരിച്ചറിയാനാവുക. ഒരു അനാഥ പെൺകുട്ടിയുടെ അതിജീവന കഥ പറയുന്ന പാടാത്ത പൈങ്കിളിയിലേക്ക്, ടിക് ടോക് പ്രകടനങ്ങളാണ് താരത്തിന് വഴി തുറന്നത്. ടിക് ടോക്ക് ഒക്കെ പോയെങ്കിലും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെയായി സജീവമാണ് മനീഷയിപ്പോൾ.

വിഷു ചിത്രങ്ങൾ പങ്കുവയ്ക്കുന്ന തിരിക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സിനിമാ സീരിയൽ താരങ്ങളില്‍ പലരും. ഇപ്പോഴിതാ വിഷുവിനായി എടുത്ത ഫോട്ടോഷൂട്ടിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മനീഷ. സെറ്റ് സാരിയിൽ ക്യൂട്ട് ലൂക്കിൽ, കൃഷ്ണവിഗ്രഹവും എടുത്താണ് താരത്തിന്‍റെ ഫോട്ടോഷൂട്ട്. വിഷുദിനത്തിൽ പങ്കുവച്ച് വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഏഷ്യാനെറ്റിൽ കുറഞ്ഞ സമയത്തിനുള്ളിൽ പ്രേക്ഷകപ്രിയം നേടിയെടുത്ത പരമ്പരകളിൽ ഒന്നാണ് പാടാത്തപൈങ്കിളി. വ്യത്യസ്തതയുള്ള കഥാവതരണ രീതിയാണ് പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. പരമ്പരയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരായിക്കഴിഞ്ഞു. കഥാപാത്രങ്ങളായ ദേവയും കണ്മണിയുമെല്ലാം പരമ്പരയുടെ ആരാധകരെ സംബന്ധിച്ച് അവരുടെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ്.

PREV
click me!

Recommended Stories

'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ
'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ