ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ച വർഷം; 2022 എങ്ങനെ ആയിരുന്നെന്ന് പറഞ്ഞ് ഡെയ്സി

Published : Jan 01, 2023, 09:05 PM IST
ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ച വർഷം; 2022 എങ്ങനെ ആയിരുന്നെന്ന് പറഞ്ഞ് ഡെയ്സി

Synopsis

ബി​ഗ് ബോസ് വീട്ടിൽ തുടക്കം മുതലെ എന്തും വെട്ടി തുറന്ന് വളരെ ബോൾഡ് ആയി സംസാരിച്ചിരുന്ന വ്യക്തിയാണ് ഡെയ്സി.

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് ഡെയ്സി ഡേവിഡ്. കേരളത്തിൽ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ കൂടിയാണ് ഡെയ്സി. എങ്കിലും മലയാളി പ്രേക്ഷകർ ബി​ഗ് ബോസിലൂടെയാണ് ഡെയ്സിയെ കൂടുതലറിഞ്ഞത്. 2022 തനിക്ക് എങ്ങനെയായിരുന്നെന്ന് പറയുകയാണ് ഡെയ്സി ഇപ്പോൾ. 2022ൽ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം കോര്‍ത്തിണക്കി കൊണ്ട് ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഡെയ്‌സി ഇക്കാര്യം പറയുന്നത്. തുടക്കത്തില്‍ തന്നെ ഡെയിസി കരയുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

"2023 അടുത്തെത്തിയിരിക്കുന്നു.. എല്ലാവരോടും സ്‌നേഹത്തിനും പിന്തുണയ്ക്കും 'നന്ദി' പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുു. ഇത് പറയുമ്പോള്‍ ഞാന്‍ തികച്ചും സത്യസന്ധനാണ്. 2022 എനിക്ക് പ്രവചനാതീതമായ ഒരു യാത്രയായിരുന്നു. നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കിയതിനൊപ്പം, ഒരുപാട് പേരെ എനിക്ക് നഷ്ടപ്പെട്ടു. ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും പഠിക്കാതിരിക്കുകയും ചെയ്തു. 2022ലേക്ക് വിട പറയുന്നത് അത്ര എളുപ്പമല്ല. ഈ വര്‍ഷം എനിക്ക് അര്‍ഹിക്കുന്നതിലും കൂടുതല്‍ വേദന നല്‍കിയേക്കാം, പക്ഷേ അത് എന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു. ഇത്രയൊക്കെ കാര്യങ്ങള്‍ സംഭവിച്ചിട്ടും ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ദയവുചെയ്ത് 2023, 2022 പോലെ വൃത്തികെട്ടതാവരുത്. എനിക്കും എല്ലാവര്‍ക്കും 2023 മികച്ചതും സന്തോഷകരവുമായ ഒരു വര്‍ഷം പ്രകടമാക്കുന്നു. പുതുവത്സരാശംസകള്‍', എന്ന് ഡെയ്‌സി എഴുതി.

ബി​ഗ് ബോസ് വീട്ടിൽ തുടക്കം മുതലെ എന്തും വെട്ടി തുറന്ന് വളരെ ബോൾഡ് ആയി സംസാരിച്ചിരുന്ന വ്യക്തിയാണ് ഡെയ്സി. വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലും ഡെയ്സി ഇതിനകം തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഹൃദയത്തിൽ വിലപ്പെട്ട സ്ഥാനം വഹിക്കുന്ന ഒന്ന്; അനുഭവം പങ്കുവച്ച് കുക്കു, വീഡിയോ

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു