ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് കുക്കുവും ദീപയും വിവാഹിതരായത്.
ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കുക്കു എന്ന് വിളിപ്പേരുള്ള സുഹൈദ് കുക്കു. ഇടയ്ക്ക് ഉടൻ പണത്തിൽ അവതാരകനായും റിയാലിറ്റി ഷോയിൽ മെന്റർ എന്ന പോലെയുമെല്ലാം കുക്കു സജീവമായിരുന്നു. നിരവധി സിനിമകളിലും വേഷമിട്ടിട്ടുള്ള സുഹൈദ് കുക്കു, ദീപ പോളിനെയാണ് വിവാഹം ചെയ്തത്. ഇരുവരും വിവാഹത്തിന് പിന്നാലെ യുട്യൂബിലും സജീവമാണ്. ഡികെ ടെയിൽസ് എന്ന പേരിൽ ഇരുവരും പങ്കുവെക്കുന്ന വീഡിയോസിന് നിറയെ കാഴ്ചക്കാരുമുണ്ട്.
താൻ എക്കാലവും ഓർമയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നൊരു നിമിഷത്തിന്റെ വീഡിയോയാണ് കുക്കു ഇൻസ്റ്റഗ്രാമിലൂടെ പുതിയതായി പങ്കുവെക്കുന്നത്. സാഹസികമായ പാരസൈലിങ് നടത്തിയ വീഡിയോയാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. 'ഈ പോസ്റ്റിലൂടെ, 2022ലേക്ക് വിടപറയാനുള്ള സമയമായി! ഇത് ഈ വർഷത്തെ അവസാനത്തെ റീൽ മാത്രമല്ല, എന്റെ ഹൃദയത്തിൽ വളരെ വിലപ്പെട്ട സ്ഥാനം വഹിക്കുന്ന ഒന്ന്! ഇത് നിസ്സംശയമായും അതിശയകരവും അവിസ്മരണീയവുമായ ഒരു ഓർമ്മയായിരുന്നു, ഈ അനുഭവത്തിന് ഞാൻ വളരെ നന്ദിയുള്ളവനാണ്!' എന്ന് കുക്കു പറയുന്നു. ഭാര്യ ദീപയ്ക്കും സാഹസിക യാത്ര ഒരുക്കിയ കമ്പനിക്കും കുക്കു നന്ദിയും പറയുന്നുണ്ട്. നിരവധി ആരാധകരാണ് കുക്കുവിൻറെ സാഹസികതയ്ക്ക് അഭിനന്ദനം അറിയിക്കുന്നത്.
പ്രണയ വിവാഹമാണ് രണ്ട് പേരുടെയും. രണ്ട് മതത്തില്‍ പെട്ടവരായത് കാരണം വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം ചെയ്തത്. പിന്നീട് കുക്കുവിന്റെ വീട്ടുകാർ അംഗീകരിച്ചു എങ്കിലും ദീപയുടെ കുടുംബം ഇപ്പോഴും ഇരുവരെയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. കുക്കുവും ദീപയും ചേർന്ന് കെ.സ്ക്വാഡ് ഡാൻസ് സ്റ്റുഡിയോ എന്ന പേരിൽ ഡാൻസ് സ്കൂള്‍ നടത്തുന്നുണ്ട്. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് കുക്കുവും ദീപയും വിവാഹിതരായത്.
