'പരിമിതികളില്ലാത്ത സ്നേഹം'; അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രവുമായി ഹോളിവുഡ് താരം

Published : May 09, 2022, 06:11 PM ISTUpdated : May 09, 2022, 06:16 PM IST
'പരിമിതികളില്ലാത്ത സ്നേഹം'; അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രവുമായി ഹോളിവുഡ് താരം

Synopsis

ഇതാദ്യമായാണ് ഡെമി താൻ അമൃതാനന്ദമയിയുടെ അനുയായി ആണെന്ന് വെളിപ്പെടുത്തുന്നത്.

മൃതാന്ദമയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹോളിവുഡ് താരം ഡെമി മൂർ(Demi Moore). മാതൃദിനത്തിലായിരുന്നു നടി ചിത്രം പങ്കുവച്ചത്. ഇരുവർക്കുമൊപ്പം ഡെമിയുടെ മൂന്ന് മക്കളും ഉണ്ടായിരുന്നു. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

"മാതൃദിനാശംസകൾ. പരിമിതികളില്ലാത്ത യഥാർത്ഥ സ്നേഹത്തിലേക്ക് വഴിതെളിച്ചവർക്കും സ്നേഹംകൊണ്ട് പാതയിൽ പ്രകാശം നിറയ്ക്കുന്ന മക്കൾക്കും നന്ദി" എന്നാണ് ഡെമി മൂർ സോഷ്യൽ മീഡിയ പേജുകളിൽ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഡെമി താൻ അമൃതാനന്ദമയിയുടെ അനുയായി ആണെന്ന് വെളിപ്പെടുത്തുന്നത്.

1987 ൽ ആയിരുന്നു ഹോളിവുഡ് താരം ബ്രൂസ് വില്ലിസുമായുള്ള ഡെമിയുടെ വിവാഹം. ഈ ദാമ്പത്യത്തിലാണ് മൂന്ന് മക്കളുള്ളത്. ശേഷം 2000ൽ വില്ലിസും ഡെമിയും വേർപിരിയുക ആയിരുന്നു. 

കടലിനടിയിലെ മായിക ലോകം; ‘അവതാർ 2’ ടീസർ ലീക്കായി

ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച്ച ജെയിംസ് കാമറൂണ്‍(James Camaroon) ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള(Avatar 2) കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. അടുത്തിടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പബ്രവർത്തകർ പുറത്തുവിട്ടത്. ഈ അവസരത്തിൽ ‘അവതാർ 2’ ടീസർ ലീക്കായെന്ന വിവരമാണ് പുറത്തുവരുന്നത്. എച്ച് ഡി ക്വാളിറ്റിയുള്ള ടീസറാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. എന്നാൽ നിര്‍മാണ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ടീസര്‍ റിലീസ് ചെയ്തിട്ടില്ല.

അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കിൽ പുതിയ ചിത്രം കടലിനുള്ളിലെ മായിക ലോകമാണ് പ്രേക്ഷകർക്ക് മുന്നിൽ കാമറൂൺ എത്തിക്കുന്നത്.  ഈ വർഷം ഡിസംബർ 16ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. 

'അവതാർ- ദ വേ ഓഫ് വാട്ടർ' എന്നാണ് രണ്ടാം ഭാ​ഗത്തിന്റെ പേര്. ചിത്രത്തിന്റെ നിർമാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ഇക്കാര്യം അറിയിച്ചത്. ലാസ് വേ​ഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് റിലീസ് പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ ട്രെയിലർ ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് വിവരം. 

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ വർഷങ്ങളായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് 2012ൽ ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024  ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല. ലോകമൊട്ടാകെ റിലീസ് ചെയ്തെങ്കിൽ മാത്രമേ മുടക്കു മുതൽ തിരിച്ചുപിടിക്കാനാകൂ.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക