പരിനീതി ചോപ്രയുടെ ഡേറ്റിംഗ് വാര്‍ത്ത അങ്ങ് പാര്‍ലമെന്‍റ് വരെ എത്തി; സംഭവം ഇങ്ങനെ

By Web TeamFirst Published Mar 25, 2023, 4:15 PM IST
Highlights

മെഹുൽ ചോക്‌സിക്കെതിരെ ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് (ആർസിഎൻ) പിൻവലിക്കുന്നത് സംബന്ധിച്ച് രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് വേണ്ടി ആംആദ്മി പാര്‍ട്ടി നോട്ടീസ് നല്‍കിയിരുന്നു. ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി രാഘവ് ഛദ്ദയാണ് നോട്ടീസ് നല്‍കിയത്. 

ദില്ലി; ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും നടി പരിനീതി ചോപ്രയും ഡേറ്റിംഗിലാണ് എന്ന അഭ്യൂഹം കുറച്ചു നാളായി  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ ഇതാ പാര്‍ലമെന്‍റില്‍ പോലും ഈ ഡേറ്റിംഗ് പരാമർശമായിരിക്കുന്നു. അത് നടത്തിയത് രാജ്യസഭ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധങ്കർ.

കഴിഞ്ഞ ദിവസം ഒളിവിൽപ്പോയ രത്നവ്യാപാരിയും ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുമായ മെഹുൽ ചോക്‌സിക്കെതിരെ ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് (ആർസിഎൻ) പിൻവലിക്കുന്നത് സംബന്ധിച്ച് രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് വേണ്ടി ആംആദ്മി പാര്‍ട്ടി നോട്ടീസ് നല്‍കിയിരുന്നു. ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി രാഘവ് ഛദ്ദയാണ് നോട്ടീസ് നല്‍കിയത്. ഇന്റർപോളിനു മുന്നിൽ ചോക്‌സിക്കെതിരായ നടപടി എടുക്കുന്നത് ശക്തമായി വാദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് രാഘവ് ഛദ്ദ നോട്ടീസില്‍ പറഞ്ഞത്. 

ഇതിന് ശേഷമാണ് അടുത്തിടെ വരുന്ന ഡേറ്റിംഗ് ഗോസിപ്പുകള്‍ രാജ്യസഭ അദ്ധ്യക്ഷന്‍ സൂചിപ്പിച്ചത്. ഇപ്പോള്‍ തന്നെ  ഛദ്ദയ്ക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തിന് സോഷ്യല്‍ മീഡിയ ശ്രദ്ധ നേടുന്നുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ കമന്‍റ്. അതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് അതിനാല്‍ നിശബ്ദ ദിനമാകാം എന്നാണ് രാജ്യസഭ അദ്ധ്യക്ഷന്‍ പറഞ്ഞത്. ഇത് രാജ്യസഭയില്‍ ചിരി പടര്‍ത്തി. 

രാഘവ് ഛദ്ദയും നടി പരിനീതി ചോപ്രയും  അടുത്തിടെ മുംബൈയിലെ ഒരു റെസ്റ്റോറന്‍റില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കാനെത്തിയ വീഡിയോ വൈറലായിരുന്നു. വെള്ളിയാഴ്ച പാർലമെന്‍റിന് പുറത്ത് എഎപി നേതാവിനോട് ഇതിനെക്കുറിച്ച് ചോദിച്ചതിന് ശേഷം ദയവായി എന്നോട് രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കൂ, പരിനീതിയെക്കുറിച്ചല്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്, 

വീഡിയോയെ കുറിച്ചും തന്റെ വിവാഹത്തെക്കുറിച്ചും വീണ്ടും ചോദ്യം വന്നപ്പോള്‍, ഞാൻ വിവാഹം കഴിക്കുമ്പോൾ നിങ്ങളെ അറിയിക്കുമെന്നാണ് രാഘവ് ഛദ്ദ മാധ്യമങ്ങളോട് പറഞ്ഞത്. 

'ഒരു ശബ്ദം ഇല്ലാതാക്കാൻ അവർ ശ്രമിച്ചു; ഇപ്പോൾ ലോകത്തെല്ലായിടത്തും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു'; ശശി തരൂര്‍

ഗൂഗിളിൽ നോക്കി നമ്പറെടുക്കാൻ നിൽക്കണ്ട ; വ്യാജന്മാരാണ് കൂടുതല്‍
 

click me!