Asianet News MalayalamAsianet News Malayalam

'ഒരു ശബ്ദം ഇല്ലാതാക്കാൻ അവർ ശ്രമിച്ചു; ഇപ്പോൾ ലോകത്തെല്ലായിടത്തും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു'; ശശി തരൂര്‍

രാഹുൽ ​ഗാന്ധിക്കെതിരെയുള്ള നടപടിയുടെ വേ​ഗത ഞെട്ടിപ്പിക്കുന്നതാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും ശശി തരൂർ എംപി പ്രതികരിച്ചിരുന്നു. 

Shashi Tharoor MP tweets  on rahul gandhis disqualification sts
Author
First Published Mar 25, 2023, 3:00 PM IST

ദില്ലി: രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയുടെ വിദേശ മാധ്യമ റിപ്പോർട്ടുകൾ പങ്കുവെച്ച് ശശി തരൂർ. 'ഒരു ശബ്ദം ഇല്ലാതാക്കാൻ അവര്‍ ശ്രമിച്ചു. എന്നാൽ ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു' വെന്ന് തരൂർ ട്വീറ്റ് ചെയ്തു. രാഹുൽ ​ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോ​ഗ്യനാക്കി കൊണ്ട് ഇന്നലെയാണ് ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. തുടർന്ന് പ്രതിക്ഷ പാർട്ടികൾ ഒന്നടങ്കം പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ്. രാഹുൽ ​ഗാന്ധിക്കെതിരെയുള്ള നടപടിയുടെ വേ​ഗത ഞെട്ടിപ്പിക്കുന്നതാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും ശശി തരൂർ എംപി പ്രതികരിച്ചിരുന്നു. 

 

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുത്ത് കോൺഗ്രസ്. അന്യായമായാണ് രാഹുലിനെ അയോഗ്യനാക്കിയതെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ പ്രതിഷേധം ശക്തമാക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. ഇതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. നാളെ മുതൽ സംസ്ഥാന,ദേശീയ തലത്തിൽ കോൺഗ്രസ് പ്രവ‍ര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുമെന്നും ജയറാം രമേശ് കോൺഗ്രസ് ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു. 

അദാനി വിഷയത്തിൽ ശബ്ദമുയർത്തിയത് രാഹുലിനോടുള്ള പ്രതികാരമായാണ്. സൂറത്ത് കോടകി വിധിക്ക് അടിസ്ഥാനമായ മാനനഷ്ട കേസിലെ പരാതിക്കാരൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതിലും, പിന്നീട് അത് പിൻവലിപ്പിച്ചതിലും ദുരൂഹതയുണ്ട്. പാർലമെൻറ് പ്രസംഗത്തിന് ശേഷമാണ് സ്റ്റേ പിൻവലിച്ചത്. തിങ്കളാഴ്ചയോ, ചൊവ്വയോ പാർലമെൻറ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞേക്കും. പാർലമെൻ്റിന് പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.  

Follow Us:
Download App:
  • android
  • ios