'ഞാൻ ഒന്ന് തൊടട്ടെ, നിന്നെ ഒരുപാട് ഉയരങ്ങളിലെത്തിക്കാം'; ദുരനുഭവം വെളിപ്പെടുത്തി നടൻ രൺവീർ സിം​ഗ്

Published : Mar 27, 2026, 04:19 PM ISTUpdated : Mar 27, 2026, 04:24 PM IST
ranveer singh

Synopsis

ബോളിവുഡ് നടൻ രൺവീർ സിംഗ്, കരിയറിന്റെ തുടക്കത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി. അവസരങ്ങൾക്കായി ഒരു കാസ്റ്റിംഗ് ഏജന്റ് ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടെന്നും രണ്‍വീര്‍ പറയുന്നു.

ബോളിവുഡിലെ മുൻനിര നായകനാണ് ഇന്ന് രൺവീർ സിം​ഗ്. ബാൻഡ് ബജാ ബരാത്ത് എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ രൺവീർ 2012ഓടെ ബി ടൗണിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ വിസ്മയമായി മാറിയ ധുരന്ധർ ഫ്രാഞ്ചൈസികളിലൂടെ കോടികൾ വാരുന്ന താരമായി രൺവീർ മാറി കഴിഞ്ഞു. എന്നാൽ ഇതുവരെ എത്തുക എന്നത് രൺവീറിന് എളുപ്പമായിരുന്നില്ല. ഏറെ പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറിയ താരം തനിക്കുണ്ടായൊരു ദുരനുഭവം മുൻപ് വെളിപ്പെടുത്തിയിരുന്നു. ധുരന്ധർ 2 ചർച്ചയാകുന്നതിനെ ആ അഭിമുഖവും ഇപ്പോൾ വൈറലായി മാറുകയാണ്.

ആദ്യകാലങ്ങളിൽ താനും കാസ്റ്റിം​ഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്നാണ് രൺവീർ സിം​ഗ് പറഞ്ഞത്. എൻഡിടിവിക്ക് നൽകിയ അഭിമുഖമായിരുന്നു ഇത്. കാസ്റ്റിങ് ഏജന്റിന്റെ ശ്രദ്ധനേടാനായി മനോഹരമായൊരു പോർട്ട്ഫോളിയോയുമായാണ് താൻ പോയതെന്നും എന്നാൽ അത് നോക്കാൻ പോലും അയാൾ തയ്യാറായില്ലെന്നും രൺവീർ പറഞ്ഞു. അയാൾക്ക് വേണ്ടത് വേറെ പലതുമായിരുന്നുവെന്നും രൺവീർ ഓർത്തെടുത്തു.

'പോർട്ട്ഫോളിയോ സൈഡിൽ വച്ചിട്ട്, 'നീ മിടുക്കനാകണം. സെക്സി ആവണം. സ്മാർട്ടും സെക്സിയും ആയാൽ ആരായാലും മുന്നോട്ട് പോകും. എനിക്ക് നിന്നെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും. അന്ന് എനിക്ക് വേണ്ടതെല്ലാം നീ തരും. എന്നെ തൊട്ടോളൂ എന്ന് നീ പറയുമെന്ന്' പറഞ്ഞു. അങ്ങനെ പറയാനുള്ള അയാളുടെ ധൈര്യം കണ്ട് ഞാൻ ഞെട്ട് പോയി. 'ശരി, ഞങ്ങൾ ഒന്നും ചെയ്യില്ല, നിന്നെ ഒന്ന് തൊടാൻ അനുവദിക്കൂ' എന്നും അയാൾ പറഞ്ഞുവെന്നും', രൺവീ‍ർ സിം​ഗ് പറഞ്ഞു. തർക്കത്തിടയിൽ അയാൾ തന്റെ ശരീരത്തിൽ തൊടാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ പറ്റില്ലെന്ന് തീർത്ത് പറഞ്ഞതോടെ അയാൾ സ്ഥലം വിട്ടുവെന്നും രൺവീർ കൂട്ടിച്ചേർത്തു. പിന്നീട് പലർക്കും അയാളിൽ നിന്നും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താൻ അറിഞ്ഞുവെന്നും താരം പറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

അതെന്റെ കടമ, നല്ല പുരുഷന്മാരുമുണ്ട്; കൊല്ലത്ത് രാത്രി സംഭവിച്ചത് പറഞ്ഞ് റെന ഫാത്തിമ
'ആത്മാർത്ഥ പ്രണയമെങ്കിൽ എത്ര അകന്നാലും അവർ ഒന്നിക്കും'; സന്തോഷ വാര്‍ത്ത പങ്കിട്ട് ഭാഗ്യലക്ഷ്മി