
ഹൈദരാബാദ്: നന്ദമുരി ബാലകൃഷ്ണയുടെ ഡാകു മഹാരാജ് ഫെബ്രുവരി 21 മുതല്‍ നെറ്റ്ഫ്ലിക്സില്‍ ഡിജിറ്റല്‍ റിലീസ് ആയിരിക്കുകയാണ്. എന്നാല്‍ ഒടിടി റിലീസിന് തൊട്ട് മുന്‍പ് ചിത്രത്തിലെ നടി ഉർവശി റൗട്ടേലയുടെ രംഗങ്ങൾ നെറ്റ്ഫ്ലിക്സ് ഡിലീറ്റ് ചെയ്തുവെന്ന് വ്യാപകമായി അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും വന്നിരുന്നു. നേരത്തെ നെറ്റ്ഫ്ലിക്സ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ച് ഇറക്കിയ പോസ്റ്ററില്‍ ഉര്‍വശിയുടെ ചിത്രം ഉണ്ടായിരുന്നില്ല പിന്നാലെയാണ് ഈ അഭ്യൂഹവും പരന്നത്.
എന്നാല്‍ ഉര്‍വശിയുടെ രംഗങ്ങള്‍ ഒഴിവാക്കി എന്നതില്‍ സത്യമില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് സിനിമയുമായി അടുത്ത ഒരു വൃത്തത്തെ ഉദ്ധരിച്ച് പറഞ്ഞത്. "ഉർവശി അവതരിപ്പിക്കുന്ന സീനുകളെ ചുറ്റിപ്പറ്റിയുള്ള റിപ്പോർട്ടുകൾ തീർത്തും തെറ്റാണ്. അതില്‍ സത്യമില്ല. നെറ്റ്ഫ്ലിക്സ് അവരുടെ രംഗങ്ങള്‍ വെട്ടിയിട്ടില്ല. ഡാകു മഹാരാജ് ചിത്രം തീയറ്ററില്‍ കളിച്ച അതേ ദൈര്‍ഘ്യത്തിലാണ് ഒടിടിയിലും വന്നത്" ആ കേന്ദ്രങ്ങള്‍ അറിയിച്ചു.
ഒടിടി റിലീസിനായി ചിത്രം എഡിറ്റ് ചെയ്‌തിട്ടില്ലെന്നും “തീയറ്റർ റിലീസിൽ പ്രദർശിപ്പിക്കുന്ന ഓരോ സീനും ഡിജിറ്റലിലും ഉണ്ടാകുമെന്ന്” ഈ ഉറവിടം പറയുന്നു. അതേ സമയം ഒടിടിയില്‍ ചിത്രം കണ്ടവരും ഇതേ കാര്യം പറയുന്നു.
നേരത്തെ ചിത്രത്തിലെ ഗാന രംഗത്തിലെ കൊറിയോഗ്രാഫിയുടെ പേരില്‍ വിവാദമുണ്ടായിരുന്നു. ആ രംഗത്ത് ഉര്‍വശിയായിരുന്നു അഭിനയിച്ചത്. അതിന് പിന്നാലെ നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സമയത്ത് അതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഡാകു മഹാരാജ് വിജയം സംബന്ധിച്ച് പ്രതികരിച്ചതും വിവാദമായിരുന്നു.
നന്ദമുരി ബാലകൃഷ്ണയ്‌ക്കൊപ്പം ബോബി ഡിയോൾ, പ്രഗ്യാ ജയ്‌സ്വാൾ, ശ്രദ്ധ ശ്രീനാഥ്, ഉർവശി റൗട്ടേല, ഋഷി, ചാന്ദിനി ചൗധരി, പ്രദീപ് റാവത്ത്, സച്ചിൻ ഖേദേക്കർ, ഷൈൻ ടോം ചാക്കോ, വിശ്വന്ത് ദുദ്ദുംപുടി, ആടുകളം നരേൻ, രവി കിഷൻ എന്നിവർ അഭിനയിച്ച ചിത്രമാണ് ഡാകു മഹാരാജ്.
പട്ടുസാരിയുടുത്ത് അടുക്കളജോലി ചെയ്യുന്ന സ്ത്രീകളെ എന്‍റെ സീരിയലുകളിൽ കാണില്ല: നിര്‍മ്മാതാവ് രമാദേവി
ബോളിവുഡ് ബോക്സോഫീസിന് ഈ വര്‍ഷം ആദ്യമായി ശ്വാസം നേരെ വീണു: ഛാവ രക്ഷയായി !