'ഇത് ആദ്യത്തേത്, പക്ഷെ അവസാനത്തേത് അല്ല, റഷ്യയ്ക്കൊപ്പം': ഓസ്കാര്‍ വേദിയില്‍ ട്രംപിന് രാഷ്ട്രീയ കൊട്ട് !

Published : Mar 03, 2025, 11:13 AM ISTUpdated : Mar 03, 2025, 12:23 PM IST
'ഇത് ആദ്യത്തേത്, പക്ഷെ അവസാനത്തേത് അല്ല, റഷ്യയ്ക്കൊപ്പം': ഓസ്കാര്‍ വേദിയില്‍ ട്രംപിന് രാഷ്ട്രീയ കൊട്ട് !

Synopsis

'എമിലിയ പെരെസി'ന് പുരസ്കാരം, കുടിയേറ്റത്തെക്കുറിച്ചുള്ള സോയിയുടെ പ്രസംഗം ശ്രദ്ധേയമായി. ട്രംപിന്റെ റഷ്യൻ ബന്ധത്തെ പരിഹസിച്ച് കോനൻ ഒബ്രിയൻ.

ഹോളിവുഡ്:  ജാക്വസ് ഓഡിയാർഡ് എഴുതി സംവിധാനം ചെയ്ത് സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ഫ്രഞ്ച് മ്യൂസിക്കൽ  ചിത്രമായ 'എമിലിയ പെരെസ്' ഏറ്റവും കൂടുതല്‍ നോമിനേഷന്‍ നേടിയാണ് ഇത്തവണ ഓസ്കാര്‍ പുരസ്കാരങ്ങള്‍ക്ക് എത്തിയത്. എന്നാല്‍ മികച്ച ഗാനം, മികച്ച സഹനടി പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. 

എന്നാല്‍ ചിത്രത്തിലെ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ട സോയി സൽദാനയുടെ പുരസ്കാരം സ്വീകരിച്ചുള്ള പ്രസംഗം വൈകാരികമായിരുന്നു. 1961-ൽ അമേരിക്കയിലേക്ക് കുടിയേറിയ അമ്മൂമ്മയ്‌ക്ക് നടി അവാർഡ് സമർപ്പിച്ചു. ഓസ്‌കാർ നേടുന്ന ആദ്യത്തെ ഡൊമിനിക്കൻ വംശജയായതിൽ സോയി അഭിമാനം പ്രകടിപ്പിച്ചു. ഈ പുരസ്കാരം നേടുന്ന അവസാനത്തെ ആളായിരിക്കില്ലെന്നും സോയി ഊന്നിപ്പറഞ്ഞു.

"സ്വപ്നങ്ങളും അന്തസ്സും കഠിനാധ്വാനവും കൈമുതലായുള്ള  കുടിയേറ്റ മാതാപിതാക്കളുടെ അഭിമാനമുള്ള കുട്ടി" എന്നാണ് നടി സ്വയം വിശേഷിപ്പിച്ചത് ഇത് വലിയ പ്രതികരണമാണ് സദസില്‍ ഉണ്ടാക്കിയത്. 

കുടിയേറ്റ പ്രശ്‌നങ്ങളിൽ മുമ്പ് അഭിപ്രായം പ്രകടപ്പിച്ചതിന് സൈബര്‍ ആക്രമണം നേരിട്ട നടിയും ഗായികയുമായ സെലീന ഗോമസ് സോയിയുടെ പ്രസംഗത്തിന് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് കാണാമായിരുന്നു.

എന്തായാലും സോയിയുടെ പ്രസംഗം ഇപ്പോഴത്തെ യുഎസ് ഗവണ്‍മെന്‍റിന്‍റെ കുടിയേറ്റ നയങ്ങളെ പരോക്ഷമായി അഭിസംബോധന ചെയ്യുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തല്‍. ചിലർ ഇത് കുടിയേറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നിലപാടിലുള്ള വിമർശനമായി വ്യാഖ്യാനിക്കുന്നുണ്ട്.

അതേ സമയം  വ്‌ളാഡിമിർ പുടിനുമായുള്ള ഡൊണാൾഡ് ട്രംപിന്‍റെ ബന്ധത്തെക്കുറിച്ച് ഇത്തവണത്തെ ഓസ്കാര്‍ ഷോ അവതാരകന്‍ കോനൻ ഒബ്രിയൻ പരോക്ഷമായി നടത്തിയ അഭിപ്രായവും ശ്രദ്ധിക്കപ്പെട്ടു. "ശക്തനായ ഒരു റഷ്യക്കാരനോട് നിലകൊള്ളുന്നു" എന്നാണ് കൊമേഡിയന്‍ കൂടിയായ  കോനൻ ഒബ്രിയൻ പറഞ്ഞത്.

നിരവധി അവാർഡുകൾ നേടിയ ഷോണ്‍ ബേക്കറിന്‍റെ അനോറ സിനിമയുടെ വിജയത്തെ പരാമർശിച്ച് "അനോറയ്ക്ക് ഒരു നല്ല രാത്രിയാണ് " എന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്

“അത് വലിയ വാർത്തയാണ്. ഇതിനകം രണ്ട് വിജയങ്ങൾ ( ആ സമയത്ത് അനോറ രണ്ട് പുരസ്കാരമാണ് നേടിയിരുന്നത്). ശക്തനായ ഒരു റഷ്യക്കാരനോട് ഒടുവിൽ ആരെങ്കിലും നിലകൊള്ളുന്നത് കാണുന്നതിൽ അമേരിക്കക്കാർ ആവേശഭരിതരാണെന്ന് ഞാൻ ഊഹിക്കുന്നു"എന്നാണ് പറഞ്ഞത്. എന്തായാലും ഇത് ആരെ ഉദ്ദേശിച്ചാണ് എന്ന് മനസിലായ സദസില്‍ ചിരി ഉയര്‍ന്നു. 

ഓസ്കാർ 2025: അനോറയ്ക്ക് ഗംഭീര നേട്ടം, അനുജ ഇന്ത്യയ്ക്ക് നിരാശയായി

ഇന്ത്യക്ക് നിരാശ, അനുജയ്‍ക്ക് ഓസ്‍കറില്ല, അവാര്‍ഡില്‍ തിളങ്ങി അനോറ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത