
മുംബൈ: മകൾ റാഹയുടെ മുഖം സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റി നിർത്താൻ ആലിയ ഭട്ട് തീരുമാനമെടുത്തതായി വിവരം. ഇൻസ്റ്റാഗ്രാമിൽ നിന്ന് റാഹയുടെ മുഖം വരുന്ന എല്ലാ ചിത്രങ്ങളും ആലിയ നീക്കം ചെയ്തുവെന്നാണ് പുതിയ വിവരം.
കുടുംബത്തിന്‍റെ പാരീസ് വെക്കേഷനിലെയും, ജാംനഗര്‍ യാത്രയുടെയും മുമ്പ് പങ്കിട്ട ചിത്രങ്ങള്‍ എല്ലാം നീക്കം ചെയ്‌തിട്ടുണ്ട് ആലിയ. എന്നാല്‍ ആലിയയുടെ ക്രിസ്മസ് ഫോട്ടോകളില്‍ രാഹ ഇപ്പോഴും പ്രത്യക്ഷപ്പെടുന്നു എന്നാല്‍ കുട്ടിയുടെ മുഖം ഈ ഫോട്ടോയില്‍ കാണുന്നില്ല.
2022 നവംബറിലാണ് ആലിയ ഭട്ടിനും രൺബീർ കപൂറിനും റാഹ ജനിക്കുന്നത്. ബന്ധുവായ സെയ്ഫ് അലി ഖാന് കത്തികുത്തേറ്റ സംഭവത്തിന് പിന്നാലെയാണ് ആലിയയുടെ മകളുടെ ഫോട്ടോകള്‍ നീക്കാനുള്ള തീരുമാനം എന്നാണ് വിവരം.
ജനുവരിയില്‍ സെയ്ഫ് അലിഖാന് വസതിയിൽ നടന്ന മോഷണശ്രമത്തിനിടെ ആക്രമിയുടെ കുത്തേറ്റിരുന്നു. ആക്രമണത്തെ തുടർന്ന് സെയ്ഫിനും കുടുംബത്തിനും ചുറ്റും സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം കരീന കപൂർ പാപ്പരാസികളോട് തങ്ങളുടെ മക്കളായ തൈമൂറിന്‍റെയും ജെഹിന്‍റെയും ചിത്രങ്ങൾ എടുക്കരുത് എന്ന് അഭ്യർത്ഥിച്ചിരുന്നു.
ആലിയ ഭട്ടിന്‍റെയും ഭർത്താവ് രൺബീർ കപൂറിന്‍റെ ബന്ധുവാണ് സെയ്ഫ് അലി ഖാന്‍റെ ഭാര്യ കരീന കപൂർ. സുരക്ഷ പരിഗണിച്ചാണ് ആലിയയുടെ തീരുമാനം എന്നാണ് വിവരം.
വാസൻ ബാലയുടെ ജിഗ്രയിലാണ് ആലിയ ഭട്ട് അവസാനമായി അഭിനയിച്ചത്. അടുത്തതായി, സഞ്ജയ് ലീല ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രം ലവ് & വാര്‍ എന്ന ചിത്രത്തില്‍ ഭർത്താവ് രൺബീർ കപൂറിനൊപ്പം ആലിയ അഭിനയിക്കും. വിക്കി കൗശലും ഈ ചിത്രത്തിലുണ്ട്. അടുത്തിടെ ബന്‍സാലിയുടെ ജന്മദിന പാര്‍ട്ടിക്ക് ദമ്പതികള്‍ ഒന്നിച്ചെത്തിയിരുന്നു.
130 കോടി ബജറ്റ് ചിത്രം, ഇറങ്ങി മൂന്നാം ശനിയാഴ്ച കളക്ഷന്‍ 65.38 ശതമാനം കൂടി: അത്ഭുതത്തില്‍ ബോളിവുഡ് !
ബിപാഷ ബസു അഞ്ച് വര്‍ഷമായി പടം ഇല്ലാതെ വീട്ടിലിരിക്കുന്നു, കാരണം: നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍