ദിലീപിന്റെ സഹോദരന്‍ ഇനി സംവിധായകന്‍; പൂജയ്ക്ക് താരമായി മീനാക്ഷി

Published : Jul 14, 2019, 05:06 PM IST
ദിലീപിന്റെ സഹോദരന്‍ ഇനി സംവിധായകന്‍; പൂജയ്ക്ക് താരമായി മീനാക്ഷി

Synopsis

സിനിമയിലെ മറ്റ് കമ്മിറ്റ്‌മെന്റുകള്‍ കാരണമാണ് അടുത്തകാലത്ത് നിര്‍മ്മാണ മേഖലയില്‍ നിന്ന് അകന്നുനിന്നതെന്നും പുതിയ ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നും ദിലീപ് പറഞ്ഞു. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

ദിലീപിന്റെ സഹോദരന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളൊക്കെ നിര്‍മ്മിച്ച ബാനറാണ് ഇത്. സിനിമയിലെ മറ്റ് കമ്മിറ്റ്‌മെന്റുകള്‍ കാരണമാണ് അടുത്തകാലത്ത് നിര്‍മ്മാണ മേഖലയില്‍ നിന്ന് അകന്നുനിന്നതെന്നും പുതിയ ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നും ദിലീപ് പറഞ്ഞു. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടന്ന പൂജ, സ്വിച്ചോണ്‍ ചടങ്ങുകളില്‍ ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിഷ്ണു ഉണ്ണികൃഷ്ണന്‍, വൈശാഖ്, അരോമ മോഹന്‍, ജൂഡ് ആന്തണി ജോസഫ്, ഹരിശ്രീ അശോകന്‍, വിനീത് കുമാര്‍, നാദിര്‍ഷ, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവരൊക്കെ ചടങ്ങിന് എത്തിയിരുന്നു. എന്നാല്‍ ദിലീപിനൊപ്പമെത്തിയ മകള്‍ മീനാക്ഷിയായിരുന്നു ചടങ്ങിലെ സര്‍പ്രൈസ് സാന്നിധ്യം.

 

(വീഡിയോകള്‍ക്ക് കടപ്പാട്: ഇന്ത്യന്‍ സിനിമാ ഗാലറി, ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌)

 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി