ആ മലയാളം ഡയലോഗ് പറയാന്‍ ഞാന്‍ ബുദ്ധിമുട്ടി: വിജയ് സേതുപതി

By Web TeamFirst Published Jul 14, 2019, 1:32 PM IST
Highlights

'മാര്‍ക്കോണി മത്തായി'യില്‍ വിജയ് സേതുപതിയായി തന്നെയാണ് താരം എത്തുന്നത്. മലയാളം പഠിക്കണമെന്ന വലിയ ആഗ്രഹത്തിലാണ് താനെന്നും എന്നിട്ട് അഭിനയിക്കുന്ന ഒരു മലയാളചിത്രത്തില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.
 

വിജയ് സേതുപതിക്ക് വലിയ ആരാധകവൃന്ദമുള്ള സ്ഥലമാണ് കേരളം. 96 ഉള്‍പ്പെടെയുള്ള സിനിമകള്‍ ഇവിടെയും വലിയ കളക്ഷന്‍ നേടിയിരുന്നു. ഇപ്പോഴിതാ വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സനില്‍ കളത്തിലിന്റെ സംവിധാനത്തില്‍ ജയറാമിനൊപ്പമെത്തിയ 'മാര്‍ക്കോണി മത്തായി'യാണ് ആ സിനിമ. മലയാളം മനസിലാക്കാന്‍ ബുദ്ധിമുട്ടില്ലെങ്കിലും പറയാന്‍ തനിക്ക് പ്രയാസമാണെന്ന് വിജയ് സേതുപതി. 'മാര്‍ക്കോണി മത്തായി'യില്‍ പറയാന്‍ ഏറ്റവും ബുദ്ധിമുട്ടിയ സംഭാഷണത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം, മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍.

'പ്രണയിച്ച് ജീവിക്കുന്നവര്‍ക്കും പ്രണയിച്ച് മരിച്ചവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണയത്തെക്കുറിച്ച് മാത്രം സംസാരിക്കാം.. അങ്ങനെ നീളമുള്ള ഒരു ഡയലോഗ് ഉണ്ടായിരുന്നു. അത് അല്‍പം വിഷമിപ്പിച്ചു. മറ്റ് ഡയലോഗുകളെല്ലാം തമിഴില്‍ തന്നെയാണ്', വിജയ് സേതുപതി പറയുന്നു.

'മാര്‍ക്കോണി മത്തായി'യില്‍ വിജയ് സേതുപതിയായി തന്നെയാണ് താരം എത്തുന്നത്. മലയാളം പഠിക്കണമെന്ന വലിയ ആഗ്രഹത്തിലാണ് താനെന്നും എന്നിട്ട് അഭിനയിക്കുന്ന ഒരു മലയാളചിത്രത്തില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. 'ഒരിക്കല്‍ ഞാന്‍ നന്നായി മലയാളം പറഞ്ഞ് അഭിനയിക്കും' മലയാളികളുടെ പ്രിയ താരം പറഞ്ഞ് അവസാനിപ്പിക്കുന്നു.

click me!