'അല്ലെങ്കിലേ ചീത്തപ്പേരാ.. അപ്പോഴാ' സണ്ണി വെയ്ന്‍റെ വിവാഹത്തിന് അപ്രതീക്ഷിതമായെത്തിയ ദിലീപിന്‍റെ കമന്‍റ്

Published : Apr 12, 2019, 11:01 AM ISTUpdated : Apr 12, 2019, 11:14 AM IST
'അല്ലെങ്കിലേ ചീത്തപ്പേരാ.. അപ്പോഴാ' സണ്ണി വെയ്ന്‍റെ വിവാഹത്തിന് അപ്രതീക്ഷിതമായെത്തിയ ദിലീപിന്‍റെ കമന്‍റ്

Synopsis

കഴിഞ്ഞ ദിവസമായിരുന്നു സിനിമാ താരം സണ്ണി വെയിന്‍റെ വിവാഹം. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ കൂടുതല്‍ ആളുകളൊന്നും പങ്കെടുത്തിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായൊരു അതിഥി വിവാഹത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസമായിരുന്നു സിനിമാ താരം സണ്ണി വെയിന്‍റെ വിവാഹം. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ കൂടുതല്‍ ആളുകളൊന്നും പങ്കെടുത്തിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായൊരു അതിഥി വിവാഹത്തില്‍ പങ്കെടുത്തു. മകളുടെ ചോറൂണിന് എത്തിയതായിരുന്നു ദിലീപും കാവ്യയും. സണ്ണി വെയിന്‍റെ വിവാഹ വാര്‍ത്തയറിഞ്ഞതോടെ ഇരുവര്‍ക്കും ആശംസകള്‍ നേരാന്‍ ദിലീപ് നേരിട്ട് എത്തി. 

ആശംസകള്‍ നേര്‍ന്ന ശേഷം ഇരുവര്‍ക്കും നടുവില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ പെട്ടെന്ന് വലതുവശത്തേക്ക് മാറി സണ്ണി വെയിനെ വധു ര‍ഞ്ജിനിയോട് ചേര്‍ത്തു നിര്‍ത്തി. മാറി നില്‍ക്കുന്നതിനിടയില്‍ ഒരു കമന്‍റും അടിച്ചു. 'അല്ലെങ്കിലേ ചീത്തപ്പേരാ അപ്പോഴാ' ദിലീപിന്‍റെ കമന്‍റ് കൂടി നിന്നവരില്‍ ചിരിപടര്‍ത്തി.

സണ്ണി വെയിന്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. ബുധനാഴ്ച പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനി ആണ് വധു. വിവാഹ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് സണ്ണി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്