പെണ്‍ വേഷത്തില്‍ തീയറ്ററിലെത്തി സംവിധായകന്‍ രാജസേനന്‍; ഞെട്ടി കാഴ്ചക്കാര്‍.!

Published : Jun 30, 2023, 02:25 PM ISTUpdated : Jun 30, 2023, 02:26 PM IST
പെണ്‍ വേഷത്തില്‍ തീയറ്ററിലെത്തി സംവിധായകന്‍ രാജസേനന്‍; ഞെട്ടി കാഴ്ചക്കാര്‍.!

Synopsis

അഞ്ച് വര്‍ഷത്തിന് ശേഷം രാജസേനന്‍ ഒരുക്കുന്ന ചിത്രമാണ്'ഞാന്‍ പിന്നെയൊരു ഞാനും' ചിത്രത്തിന്‍റെ തിരക്കഥയും രാജസേനന്‍റെതാണ്. 

കൊച്ചി: റിലീസ് ദിവസം തീയറ്ററില്‍ പെണ്‍ വേഷത്തില്‍ എത്തി സംവിധായകന്‍ രാജസേനന്‍. കൊച്ചിയിലെ തീയറ്ററിലാണ് രാജസേനന്‍ പെണ്‍ വേഷത്തില്‍ എത്തിയത്. 'ഞാന്‍ പിന്നെയൊരു ഞാനും' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു മേയ്ക്കോവര്‍ രാജസേനന്‍ നടത്തിയത്. രാജസേനന്‍റെ പുതിയ ലുക്ക് സിനിമ കാണാന്‍ എത്തിയവരെയും സിനിമയുടെ അണിയറക്കാരെയും ഞെട്ടിച്ചു.

അഞ്ച് വര്‍ഷത്തിന് ശേഷം രാജസേനന്‍ ഒരുക്കുന്ന ചിത്രമാണ്'ഞാന്‍ പിന്നെയൊരു ഞാനും' ചിത്രത്തിന്‍റെ തിരക്കഥയും രാജസേനന്‍റെതാണ്.  തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്. 

ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടർ പരമേശ്വരനായി ഇന്ദ്രൻസ് എത്തുന്നു. തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു.

എം ജയചന്ദ്രനാണ് സംഗീതസംവിധാനം. രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഗാനരചന ഹരിനാരായണൻ. ഛായാഗ്രഹണം -സാംലാൽ പി തോമസ്, എഡിറ്റർ -വി സാജൻ,സ്ക്രിപ്റ്റ് അസിസ്റ്റന്റ് -പാർവതി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രസാദ് യാദവ്, മേക്കപ്പ് -സജി കാട്ടാക്കട, ആർട്ട് -മഹേഷ് ശ്രീധർ, കോസ്റ്റ്യൂം -ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി -ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ -എസ് എൽ പ്രദീപ്, സ്റ്റിൽസ് -കാഞ്ചൻ ടി ആർ, പി ആർ ഓ -മഞ്ജു ഗോപിനാഥ്, ഡിസൈൻസ് -ഐഡന്റ് ടൈറ്റിൽ ലാബ്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്.

"നല്ല നിലാവുള്ള രാത്രി": ഒരു രാത്രിയുടെ നിഗൂഢത സമ്മാനിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ അനുഭവം.!

"ബിഗ്ബോസ് സ്ക്രിപ്റ്റഡാണെന്ന് പുറത്തുപോയ ഒരാള്‍ പറഞ്ഞു": പുറത്ത് നിന്ന് എത്തിയ ലച്ചു വീട്ടുകാരോട് പറഞ്ഞത്.!
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത