ഓർമചിത്രം, ഫ്രെയിമിൽ മുഖ്യമന്ത്രിയും സുരേഷ് ​ഗോപിയും; ഒപ്പമുള്ള കുട്ടിക്കുറുമ്പിയെ മനസിലായോ ?

Published : Mar 01, 2024, 04:38 PM ISTUpdated : Mar 01, 2024, 04:46 PM IST
ഓർമചിത്രം, ഫ്രെയിമിൽ മുഖ്യമന്ത്രിയും സുരേഷ് ​ഗോപിയും; ഒപ്പമുള്ള കുട്ടിക്കുറുമ്പിയെ മനസിലായോ ?

Synopsis

സുരേഷ് ​ഗോപിയെ കൗതുകത്തോടെ നോക്കിനിൽക്കുന്ന കൊച്ചുമിടുക്കിയെ ആണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്.

നങ്ങൾക്ക് കാണാൻ ഏറെ താല്പര്യം ഉള്ളൊരു കാര്യമാണ് ത്രോബാക്ക് ഫോട്ടോകളും വീഡിയോകളും. പ്രത്യേകിച്ച് സിനിമാതാരങ്ങളുടേതും സോഷ്യൽ മീഡിയ ഫെയിമുകളുടേതും. ഇത്തരം ഫോട്ടോകളും മറ്റും ‍ഞൊടിയിട കൊണ്ടാണ് വൈറലായി മാറുന്നതും. അത്തരത്തിലൊരു ഫോട്ടോയാണ് സോഷ്യൽ ലോകത്ത് ഇപ്പോൾ ചുറ്റിക്കറങ്ങുന്നത്. 

നിറം മങ്ങിത്തുടങ്ങിയൊരു ഓർമ ചിത്രം ആണ് പുറത്തുവന്നിരിക്കുന്നത്. ഇത് ഷെയർ ചെയ്തിരിക്കുന്നത് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയാണ്. ഫ്രെയിമിൽ ഉള്ളത്. സുരേഷ് ​ഗോപിയും 
മുഖ്യമന്ത്രി പിണറായി വിജയനുമാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ഫോട്ടോയിൽ ഉണ്ട്. 

ഒപ്പം ഒരു യുവാവും ഒരു കുട്ടിക്കുറുമ്പിയും. സുരേഷ് ​ഗോപിയെ കൗതുകത്തോടെ നോക്കിനിൽക്കുന്ന കൊച്ചുമിടുക്കിയെ ആണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ഇത് മറ്റാരുമല്ല ഫോട്ടോ ഷെയർ ചെയ്ത ദിയ തന്നെയാണ്. എന്നാൽ ഇത് എപ്പോൾ, എവിടെ വച്ചെടുത്ത ഫോട്ടോ ആണെന്ന് ദിയ വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. 

'കുഞ്ഞിനെ ഉമ്മവച്ചു, ക്ഷുഭിതയായി അമ്മ, സ്തബ്ദയായിപ്പോയി, എന്റെ കണ്ണുകൾ നിറഞ്ഞു'; ദുരനുഭവവുമായി നവ്യ

അതേസമയം, പ്രണയം ആഘോഷമാക്കുകയാണ് ദിയ കൃഷ്ണ ഇപ്പോൾ. അശ്വിൻ ഗണേഷ് ആണ് ദിയയുടെ കാമുകൻ. ഏതാനും നാളുകൾക്ക് മുൻപായിരുന്നു അശ്വിൻ തന്നെ പ്രപ്പോസ് ചെയ്ത കാര്യവും അത് താൻ അം​ഗീകരിച്ചതും ദിയ തന്നെയാണ് അറിയിച്ചത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള പ്രണയ, രസകരമായ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനുമായി പ്രണയത്തിലായിരുന്നു എന്ന് ദിയ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരും ബ്രേക്കപ്പ് ആവുക ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ തുടരുന്ന ദിയയ്ക്ക് ഒട്ടനവധി ഫോളോവേഴ്സ് ഉള്ള യുട്യൂബ് ചാനലും ഉണ്ട്. ദിയയ്ക്ക് മാത്രമല്ല, സഹോദരിമാര്‍ക്കും അമ്മയ്ക്കും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത