അച്ഛന്‍ അല്ലാതെ ഏറ്റവും പ്രിയപ്പെട്ട നടന്‍? ദുല്‍ഖറിന്‍റെ മറുപടി

Published : Aug 16, 2023, 11:21 PM IST
അച്ഛന്‍ അല്ലാതെ ഏറ്റവും പ്രിയപ്പെട്ട നടന്‍? ദുല്‍ഖറിന്‍റെ മറുപടി

Synopsis

കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്‍റെ അടുത്ത റിലീസ്

താന്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് അഭിനേതാക്കളെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അഭിമുഖകാരന്‍റെ ചോദ്യത്തിന് മറുപടിയാണ് ദുല്‍ഖര്‍ തന്‍റെ ഇഷ്ടം വെളിപ്പെടുത്തുന്നത്. അച്ഛന്‍ അല്ലാതെ ഏറ്റവും പ്രിയപ്പെട്ട ഒരു നടന്‍ ആര് എന്നായിരുന്നു ചോദ്യം. വളരെ ബുദ്ധിമുട്ടാണ് അത് തെരഞ്ഞെടുക്കാന്‍ എന്നായിരുന്നു ദുല്‍ഖറിന്‍റെ ആദ്യ മറുപടി. അത് അന്തര്‍ദേശീയ സിനിമയില്‍ നിന്നോ എവിടെ നിന്നോ ആവാമെന്ന് അഭിമുഖകാരന്‍റെ മറുപടി വന്നതോടെ രണ്ട് ഹോളിവുഡ് അഭിനേതാക്കളുടെ പേരുകള്‍ പറയുകയായിരുന്നു. ബ്രാഡ് പിറ്റ്, മാത്യു മകോണഹേ എന്നീ പേരുകളാണ് ദുല്‍ഖര്‍ പറഞ്ഞത്.

"ബ്രാഡ് പിറ്റ്. വളരെ കൂള്‍ ആണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ സൌന്ദര്യത്തെക്കുറിച്ചാണ് നമ്മള്‍ പലപ്പോഴും പറയാറ്. പക്ഷേ അദ്ദേഹം ഗംഭീര വര്‍ക്ക് ആണ് ചെയ്യുന്നത്. മാത്യു മകോണഹേയാണ് മറ്റൊരാള്‍. ഞാന്‍ ഗ്രീന്‍‌ലൈറ്റ്സ് എന്ന അദ്ദേഹത്തിന്‍‌റെ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്. വളരെ വ്യത്യസ്തനാണ് അദ്ദേഹം. ജീവിതാനുഭവങ്ങള്‍ക്കുവേണ്ടി ഇറങ്ങിപ്പുറപ്പെടുകയും അത് പ്രകടനങ്ങളിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന നടന്‍", ദുല്‍ഖര്‍ പറഞ്ഞുനിര്‍ത്തി.

അതേസമയം കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്‍റെ അടുത്ത റിലീസ്. ഓണം റിലീസ് ആി എത്തുന്ന ചിത്രത്തിന്‍റെ സംവിധാനം അഭിലാഷഅ ജോഷിയാണ്. ഷബീർ കല്ലറയ്ക്കല്‍, ചെമ്പൻ വിനോദ്,  പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ, വടചെന്നൈ ശരൺ, ശാന്തി കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസും ചേർന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം നിമീഷ് രവി, സംഗീതം ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ. പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ചിത്രം കേരളത്തില്‍ നാനൂറില്‍ പരം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ALSO READ : 'ജയിലര്‍' എഫക്റ്റ്? 'ദളപതി'ക്ക് കേരളത്തില്‍ 4കെ റീ റിലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത