ഷാരൂഖിന്‍റെ കോളേജ് കാലത്തെ ഉപന്യാസം വൈറലായി; പറയുന്നത് ഗംഭീര സംഭവങ്ങള്‍.!

Published : Aug 15, 2023, 09:21 PM IST
ഷാരൂഖിന്‍റെ കോളേജ് കാലത്തെ ഉപന്യാസം വൈറലായി; പറയുന്നത് ഗംഭീര സംഭവങ്ങള്‍.!

Synopsis

വെള്ളിത്തിരയിൽ താരമാകും മുന്‍പ് തന്നെ തന്‍റെ വ്യക്തിത്വത്തിന്‍റെ ആകര്‍ഷണീയത ഷാരൂഖിന്‍റെ ഈ  ഉപന്യാസത്തിലുണ്ടെന്നാണ്  സോഷ്യൽ മീഡിയ അഭിപ്രായം.

മുംബൈ: ബോളിവുഡിലെ കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. അടുത്തതായി അദ്ദേഹത്തിന്‍റെ ജവാന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം. എന്തായാലും ഷാരൂഖിനെ സംബന്ധിച്ച എന്ത് കാര്യവും വാര്‍ത്തയാകാറുണ്ട്. അതില്‍ ഏറ്റവും പുതുതായി എത്തിയത് ഷാരൂഖ് കോളേജ് കാലത്ത് എഴുതിയ ഒരു ലേഖനമാണ്. ഷാരൂഖിന്‍റെ സ്വന്തം കൈപ്പടയില്‍ വളരെ ലളിതമായ ഇംഗ്ലീഷിലാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ച് ഈ ലേഖനം എഴുതിയിരിക്കുന്നത്.

വെള്ളിത്തിരയിൽ താരമാകും മുന്‍പ് തന്നെ തന്‍റെ വ്യക്തിത്വത്തിന്‍റെ ആകര്‍ഷണീയത ഷാരൂഖിന്‍റെ ഈ  ഉപന്യാസത്തിലുണ്ടെന്നാണ്  സോഷ്യൽ മീഡിയ അഭിപ്രായം. ഷാരൂഖിന്‍റെ ആദ്യകാല ജീവിതത്തിന്‍റെയും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ ഒരു നേര്‍ചിത്രം നാല് പേജോളം ഉള്ള ഈ ഉപന്യാസം നല്‍കും എന്നാണ് വായിച്ചവര്‍ പറയുന്നത്.

ഉപന്യാസത്തിലെ ഒരു ഭാഗത്ത് പറയുന്നു "ഓര്‍മ്മയില്‍ വരുന്നത് വച്ച് വളരെ സന്തോഷകരമായ കുട്ടിക്കാലമായിരുന്നു എന്‍റെത്. എന്‍റെ ചേച്ചിയുമായി എനിക്ക് 5 വയസ് വ്യത്യാസം ഉണ്ടായിരുന്നു. മാതാപിതാക്കളുടെ രണ്ടാമത്തെ കുട്ടിയായിരുന്നു ഞാന്‍. 5 വയസ്സുള്ള എന്റെ പ്രവർത്തനങ്ങൾ. ബ്ലോക്കിലെ മറ്റേതൊരു കുട്ടികളെയും പോലെയായിരുന്നില്ല - മാനവസ്ഥലി സ്കൂളിലെ പെൺകുട്ടികളെ കണ്ണിറുക്കുന്നതും, എന്റെ പ്രായത്തേക്കാൾ 6-7 മടങ്ങ് പ്രായമുള്ള അമ്മായിമാർക്ക് ഫ്ലെയിംഗ് കിസ് നല്‍കുന്നതും. ചക്കേ പേ ചക്കയുടെ താളത്തിൽ നൃത്തം ചെയ്യുന്നതും എന്‍റെ പ്രത്യേകതയായിരുന്നു."

നാടകത്തോടുള്ള തന്‍റെ താൽപ്പര്യത്തെക്കുറിച്ചും കോളേജിലെ ഡ്രാമാറ്റിക് സൊസൈറ്റിയാണ് ഏറ്റവും മികച്ചതെന്ന് തോന്നിയതിനാൽ ഹൻസ്‌രാജ് കോളേജ് ബിരുദദാനത്തിനായി തിരഞ്ഞെടുത്തതെന്നും ഷാരൂഖ് ഉപന്യാസത്തില്‍ പറയുന്നു. 

ഈ ഉപന്യാസം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെ എസ്ആര്‍കെ ആരാധകർ ഇത് ആഘോഷിച്ചു. ഇതൊരു വിന്‍റേജ് ഷാരൂഖ് പടം കണ്ടപോലെ എന്നാണ് ഒരു ആരാധകന്‍ ഗൃഹാതുരതയോടെ പ്രതികരിച്ചത്. ഷാരൂഖ് ഖാന്റെ മിടുക്കും ആകര്‍ഷണിയതയും താരപദവിയിലേക്ക് ഉയരുന്നതിന് വളരെ മുമ്പുതന്നെ പ്രകടമായിരുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

"ഷാരൂഖ് മുന്‍പേ നല്ല ബുദ്ധിമാനായിരുന്നു, ഇത്രയും നീണ്ട ഉപന്യാസത്തിന്, കൈയക്ഷരം വളരെ മികച്ചതാണ്. അതിനാൽ അടിസ്ഥാനപരമായി അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ ആകർഷകമായ രാജോ രാഹുലോ ആയിരുന്നു. അതായത് അദ്ദേഹത്തിന്‍റെ അഭിനയം പോലും സ്വഭാവികമാണ്" - ഒരു എക്സ് ഉപയോക്താവിന്‍റെ കമന്‍റ് പറയുന്നു. 

സായി പല്ലവി വേണ്ടെന്ന് വച്ചു; റോള്‍ ചെയ്ത് പണി കിട്ടിയത് കീര്‍ത്തി സുരേഷിന്.!

"പറ്റുമെങ്കില്‍ ഫെരാരിയില്‍ സ്വര്‍ണ്ണകിരീടം വച്ച് വരും"; വീണ്ടും വൈറലായി വിനായകന്‍റെ ഹിറ്റ് അഭിമുഖം

Asianet News Live

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത