'ദിവസം കൂടും തോറും പ്രായം കുറയുന്ന അണ്ണന്'; വിക്രം പ്രഭുവിന് ആശംസകൾ നേർന്ന് ഡിക്യു

Web Desk   | Asianet News
Published : Jan 16, 2021, 09:33 AM ISTUpdated : Jan 16, 2021, 09:59 AM IST
'ദിവസം കൂടും തോറും പ്രായം കുറയുന്ന അണ്ണന്'; വിക്രം പ്രഭുവിന് ആശംസകൾ നേർന്ന് ഡിക്യു

Synopsis

മുംബൈയിലെ ബാരി ജോണ്‍ ആക്ടിങ് സ്കൂളില്‍ വച്ചാണ് ദുൽഖറിന്റെയും വിക്രം പ്രഭുവിന്റെയും സൗഹൃദം തുടങ്ങുന്നത്. ഈ സൗഹൃദത്തെക്കുറിച്ചുള്ള രസകരമായ ഓർമകളും ദുൽഖർ മുൻപ് പങ്കുവച്ചിരുന്നു.

സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ദുല്‍ഖർ സൽമാനും വിക്രം പ്രഭുവും തമ്മിൽ വർഷങ്ങളായുള്ള ബന്ധമാണ് ഉള്ളത്. ഇപ്പോഴിതാ വിക്രമിന് ജന്മദിനാശംസകൾ അറിയിച്ച ദുൽഖറിന്റെ കുറുപ്പാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വിക്രമിന്റെ പിറന്നാൾ. വിക്രം പ്രഭുവിനെ അണ്ണാ, ബ്രദർ, ഗുരു എന്നിങ്ങനെ സംബോധന ചെയ്തുകൊണ്ടാണ് ദുൽഖറിന്റെ പിറന്നാൾ സന്ദേശം തുടങ്ങുന്നത്.

”അണ്ണാ, ബ്രദർ, ഗുരു !! പിറന്നാൾ അണ്ണാ! നിങ്ങൾക്ക് മുകളിൽ നിന്ന് താഴേക്കാണ് പ്രായമാകുന്നതെന്ന് എനിക്കറിയാം, ഇന്ന് 22-23 ആയിരിക്കാം. ഞാൻ എപ്പോഴും നിങ്ങളെ നോക്കുകയാണ്! നിങ്ങളുടെ ഈ വലിയ ദിവസത്തിൽ അവിടെ ഒപ്പമില്ലാത്തതിൽ മിസ് ചെയ്യുന്നു. പക്ഷേ നിങ്ങൾ ഉജ്ജുവും ഫാമും എന്തുതന്നെയായാലും എല്ലായ്പ്പോഴും ഞങ്ങളുടെ ഹൃദയത്തിലും പ്രാർത്ഥനയിലും ഉണ്ട്! എപ്പോഴും സ്നേഹവും സന്തോഷവും . വീണ്ടും ഒരുമിച്ച് കാണുന്നത് വരെ കാത്തിരിക്കാൻ ക്ഷമയില്ല! പിറന്നാൾ ആശംസകൾ വീണ്ടും മച്ചി!,” എന്നാണ് ദുൽഖർ കുറിച്ചത്.

മുംബൈയിലെ ബാരി ജോണ്‍ ആക്ടിങ് സ്കൂളില്‍ വച്ചാണ് ദുൽഖറിന്റെയും വിക്രം പ്രഭുവിന്റെയും സൗഹൃദം തുടങ്ങുന്നത്. ഈ സൗഹൃദത്തെക്കുറിച്ചുള്ള രസകരമായ ഓർമകളും ദുൽഖർ മുൻപ് പങ്കുവച്ചിരുന്നു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക