'ഫേസ്ബുക്ക് അമ്മാവന്മാരുടെ ഡിപി ഇങ്ങനെ'യെന്ന് എസ്തർ; മറ്റുള്ളവരെ കളിയാക്കരുതെന്ന് കമന്റുകൾ

Published : Aug 03, 2023, 08:19 AM ISTUpdated : Aug 03, 2023, 08:25 AM IST
'ഫേസ്ബുക്ക് അമ്മാവന്മാരുടെ ഡിപി ഇങ്ങനെ'യെന്ന് എസ്തർ; മറ്റുള്ളവരെ കളിയാക്കരുതെന്ന് കമന്റുകൾ

Synopsis

ബാംഗ്ലൂരിൽ നിന്നുള്ള ഫോട്ടോ ആണ് എസ്തർ അനിൽ പങ്കുവച്ചിരിക്കുന്നത്.

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടിയാണ് എസ്തർ അനില്‍. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സീരീസുകളിലൂടെ ആണ് എസ്തർ ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയ മകൾ ആയിട്ടായിരുന്നു എസ്തർ ചിത്രത്തിൽ എത്തിയത്. താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തിൽ കമൽഹാസന്റെ മകൾ ആയും എസ്തർ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ചൊരു പോസ്റ്റാണ് ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. 

ബാംഗ്ലൂരിൽ നിന്നുള്ള ഫോട്ടോ ആണ് എസ്തർ അനിൽ പങ്കുവച്ചിരിക്കുന്നത്. 'ഒരു ശരാശരി ഫേസ്ബുക്ക് അമ്മാവന്റെ ഡിപി ഇങ്ങനെയായിരിക്കും(നല്ല ഭാഗങ്ങൾ മാത്രം)' എന്ന ക്യാപ്ഷനോടെ ആണ് താരം ഫോട്ടോ പങ്കുവച്ചത്. ആഹാരത്തിന്റെയും ക്ലോസപ് ഫോട്ടയും ബ്ലർ ആയിട്ടുള്ള ചിത്രങ്ങളും ആണ് നടി പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 

"ഈ കുട്ടി ഉദ്ദേശിച്ചത് ഫൺ ആണെങ്കിലും അങ്ങനെ തോന്നിയില്ല. ആദ്യമായി ഫോൺ ഉപയോഗിക്കുന്നവർക് സെൽഫി വേണ്ട വണ്ണം എടുക്കാൻ അറിയില്ലായിരിക്കും. നാളെ ഈ കുട്ടിക്കും വയസ്സായി അപ്പോളത്തെ ടെക്നോളജി മുന്നിൽ അമ്മായി ആകുമ്പോൾ മനസ്സിലാകും, ദൃശ്യത്തിന്റെ മിടുക്ക് മാത്രമാണ് ഉള്ളത്. മറ്റുള്ളവരെ കളിയാക്കാൻ ശ്രമിക്കുന്നതിന് മുമ്പ് അത് മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു", എന്നിങ്ങനെ പോകുന്നു കമന്റുകൾ.  

സോഷ്യൽ മീഡിയയിൽ സജീവമായ എസ്തറിന് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചുള്ള എസ്തറിന്റെ ചിത്രങ്ങൾക്ക് മോശം കമന്റുകളാണ് വരാറുള്ളത്. ഇവയ്ക്ക് തക്കതായ മറുപടിയും എസ്തർ നൽകാറുണ്ട്. അതേസമയം, വി 3 എന്ന തമിഴ് സിനിമയിൽ ആണ് എസ്തർ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. വരലക്ഷ്മി ശരത് കുമാർ ആയിരുന്നു ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി