പൈൻ ഇലകൾ കൊണ്ട് വസ്ത്രം; 'ക്രിസ്മസ് ട്രീ' ആയി ഈവ; ചിത്രങ്ങൾ വൈറൽ

Web Desk   | Asianet News
Published : Dec 23, 2020, 08:40 AM IST
പൈൻ ഇലകൾ കൊണ്ട് വസ്ത്രം; 'ക്രിസ്മസ് ട്രീ' ആയി ഈവ; ചിത്രങ്ങൾ വൈറൽ

Synopsis

ക്രിസ്മസിനെ സ്വീകരിച്ചുകൊണ്ട്  ക്രിസ്മസ് ട്രീ ആയാണ് ഈവ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. യഥാർത്ഥ പൈൻ ഇലകളാണ് താരം വസ്ത്രത്തിന് പകരം ഉപയോ​ഗിച്ചിരിക്കുന്നത്. 

ബാലതാരമായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഈവ സൂരജ് ക്രിസ്റ്റഫർ. ഇതിനോടകം ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ഈവയ്ക്ക് സാധിച്ചു. മെമ്മറീസ്, രാജാധിരാജ, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

ക്രിസ്മസിനെ സ്വീകരിച്ചുകൊണ്ട്  ക്രിസ്മസ് ട്രീ ആയാണ് ഈവ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. യഥാർത്ഥ പൈൻ ഇലകളാണ് താരം വസ്ത്രത്തിന് പകരം ഉപയോ​ഗിച്ചിരിക്കുന്നത്. സാക്ക് ഡിസൈൻ ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്.  മിഥുൻ ബോസ് ആണ് ഈ വ്യത്യസ്ത ഫോട്ടോഷൂട്ടിന് പിന്നിൽ. വിഷ്ണു സനൽകുമാറാണ് ചിത്രം പകർത്തിയിരിക്കുന്നത്. 

ശങ്കരനും മോഹനനും എന്ന ചിത്രത്തിലാണ് ഈവ ആദ്യമായി അഭിനയിക്കുന്നത്. പിന്നാലെ  ഈയടുത്ത കാലത്ത്, മാറ്റിനി, ഹൗസ്ഫുൾ, രാജാധിരാജ, മെമ്മറീസ് എന്നിങ്ങനെ പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. നിലവിൽ പത്താം ക്ലാസിൽ പഠിക്കുകയാണ് ഈവ. പഠനത്തിന്റെ ഭാ​ഗമായി സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം. 

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ