'മാസ്‌ക്കാണ് മാസ്' : വൈറലായി പാഷാണം ഷാജിയുടെ ബോധവല്‍ക്കരണ വീഡിയോ

Web Desk   | Asianet News
Published : May 22, 2020, 10:25 PM IST
'മാസ്‌ക്കാണ് മാസ്' : വൈറലായി പാഷാണം ഷാജിയുടെ ബോധവല്‍ക്കരണ വീഡിയോ

Synopsis

വ്യക്തിശുചിത്വത്തിന്റേയും പരിസര ശുചിത്വത്തിന്റേയും മാസ്‌ക്ക് വയ്ക്കുന്നതിന്റേയും ആവശ്യകതയാണ് ഷാജി പാട്ടിലൂടെ അറിയിക്കുന്നത്.

സ്‌റ്റേജ്‌ഷോകളിലൂടെയും മിനി സ്‌ക്രീനിലും സിനിമകളിലുമെത്തിയ മലയാളിയുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് സാജു നവോദയ. എന്നാല്‍ താരത്തിന്റെ പേരിനേക്കാളും ആരാധകര്‍ക്കറിയാവുന്നത് പാഷാണം ഷാജി എന്നായിരിക്കും. ഏഷ്യാനെറ്റിലെ മലയാളം ബിഗ്‌ബോസ് സീസണ്‍ രണ്ടിലൂടെയാണ് ഷാജിയെ മലയാളികള്‍ അടുത്തറിയുന്നത്. ബിഗ്‌ബോസില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഒരു മത്സരാര്‍ത്ഥികൂടിയാണ് ഷാജി. കൊറോണ ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുമ്പോള്‍, മാസ്‌ക്ക് വയ്‌ക്കേണ്ടതിന്റെ ആവശ്യകത താരം പാട്ടിലൂടെ അറിയിക്കുകയാണ്.

വ്യക്തിശുചിത്വത്തിന്റേയും പരിസര ശുചിത്വത്തിന്റേയും മാസ്‌ക് വയ്ക്കുന്നതിന്റേയും ആവശ്യകതയാണ് ഷാജി പാട്ടിലൂടെ അറിയിക്കുന്നത്. സാമൂഹിക അകലം വ്യക്തിബന്ധങ്ങള്‍ക്കിടയിലുള്ള അകലമല്ലെന്നതും തന്റെ പാട്ട് വീഡിയോയിലൂടെ പറയുന്നുണ്ട്. ഒരുപാടുപേരാണ് താരത്തിന്റെ വീഡിയോയ്ക്ക് അഭിനന്ദനങ്ങളുമായെത്തുന്നത്. ഷാജിയും ഭാര്യ രശ്മിയും ബാലതാരം ബേബി അവന്തികയുമാണ് വീഡിയോയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മാസ്‌ക്കാണ് മാസ്സ് എന്നാണ് വീഡിയോയുടെ പേരും.

മുഖം പൊത്തി നടക്കുന്ന കാലം എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുനില്‍ എഴുപുന്നയാണ്. സത്യന്‍ മണ്ടേപ്പിള്ളിയാണ് വരികള്‍ തയ്യാറാക്കിയിരിക്കുന്നത്. അമന്‍ സുദര്‍ശ് ക്യാമറയും, ഷിജു അഞ്ചുമന സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക