ചീരുവിന്റെ പേര് കയ്യിൽ ടാറ്റൂ ചെയ്ത് ആരാധിക; ആ സ്നേഹത്തിന് നന്ദി പറഞ്ഞ് മേഘ്ന

Web Desk   | Asianet News
Published : Jan 27, 2021, 05:44 PM IST
ചീരുവിന്റെ പേര് കയ്യിൽ ടാറ്റൂ ചെയ്ത് ആരാധിക; ആ സ്നേഹത്തിന് നന്ദി പറഞ്ഞ് മേഘ്ന

Synopsis

രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് ദിവസങ്ങൾക്കകമായിരുന്നു നടന്റെ വിയോ​ഗം. ചിരഞ്ജീവിയുടെ മാതാപിതാക്കൾക്കൊപ്പമാണ് മേഘ്ന ഇപ്പോൾ കഴിയുന്നത്.   

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. മേഘ്‍നക്കും ചിരഞ്‍ജീവി സര്‍ജയ്‍ക്കും കുഞ്ഞ് ജനിച്ചത് എല്ലാവരും ആഘോഷമാക്കിയിരുന്നു. കുഞ്ഞിനെ കാണാതെ ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ വിടവാങ്ങിയത് എല്ലാവരെയും ഞെട്ടിച്ചു. ആ വേദനയിൽ നിന്ന് മേഘ്നയ്ക്ക് കരകയറാൻ സാധിച്ചിട്ടില്ലെങ്കിലും മകന്‍ ജനിച്ചതോടെ ഭര്‍ത്താവിന്റെ പുനര്‍ജന്മമാണിതെന്ന് വിശ്വസിക്കുകയാണ് നടി. ഇപ്പോഴിതാ ചിരഞ്ജീവിയോടുള്ള ആരാധകരുടെ സ്‌നേഹം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നൈാരു ചിത്രമാണ് നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ചിരഞ്ജീവിയുടെ പേര് ശരീരത്തിൽ പച്ചകുത്തിയാണ് ആരാധിക സ്നേഹം പ്രകടിപ്പിച്ചത്. ഒരു കിരീടത്തോടൊപ്പം ചീരുവിന്റെ പേര് ടാറ്റൂ ചെയ്തിരിക്കുന്ന ചിത്രം ആരാധിക പങ്കുവച്ചു. ചിരഞ്ജീവി എന്ന പേരിൻ്റെ ആദ്യ അക്ഷരമായ സി യുടെ മുകളിലായി കിരീടം ഉള്ളതാണ് ടാറ്റൂവിൻ്റെ ഡിസൈൻ. നന്ദി സൂചകമായാണ് മേഘ്ന ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നന്ദി പറയാൻ വാക്കുകളില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു മേഘ്നയുടെ പ്രതികരണം.

കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്ന ഗർഭിണിയായിരിക്കെ നടൻ അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് ദിവസങ്ങൾക്കകമായിരുന്നു നടന്റെ വിയോ​ഗം. ചിരഞ്ജീവിയുടെ മാതാപിതാക്കൾക്കൊപ്പമാണ് മേഘ്ന ഇപ്പോൾ കഴിയുന്നത്. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത