
തിരുവനന്തപുരം: പരമ്പരയിലെ കണ്ണനായെത്തി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് അച്ചു സുഗന്ധ്. സോഷ്യല്‍മീഡിയയിലും ഓഫ് സ്‌ക്രീനിലുമെല്ലാം ഏറെ ആഘോഷിക്കപ്പെട്ട നിരവധി താരങ്ങളുള്ള പരമ്പരയാണ് സാന്ത്വനം. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയ താരങ്ങളുടെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കും തിടുക്കമാണ്.
വാനമ്പാടി എന്ന പരമ്പരയുടെ അണിയറയിലൂടെ അഭിനയത്തിലേക്കെത്തിയ അഭിനേതാവാണ് അച്ചു. തിരുവനന്തപുരം അയിരൂരാണ് അച്ചുവിന്റെ സ്വദേശം. യൂട്യുബിലും മറ്റ് സോഷ്യല്‍ മീഡിയയിലും സജീവമായ അച്ചുവിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയചിത്രമായ തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ, മുത്തുച്ചിപ്പി എന്ന് തുടങ്ങുന്ന പാട്ടാണ് റീല്‍ വീഡിയോയ്ക്ക് അച്ചു നല്‍കിയിരിക്കുന്നത്. പ്രണയം തുളുമ്പുന്ന ചേഷ്ടകളും, പ്രണയത്തിന്‍ വാക്കുകള്‍ ക്യാപ്ഷനും ആക്കിയതോടെയാണ് എന്താണ് സംഗതിയെന്ന് പ്രേക്ഷകര്‍ തിരക്കുന്നത്. പ്രണയം ഒന്ന് നഷ്ടമാകുന്നത്, അതിനേക്കാള്‍ മനോഹരമായത് വരാന്‍ വേണ്ടിയാണെന്ന് അച്ചു പറഞ്ഞതോടെ ആളുകളുടെ സംശയവും കൂടി.
ഇതിപ്പോള്‍ പ്രണയം തുടങ്ങുകയാണോ, അതോ തകര്‍ന്നതാണോ എന്നതാണ് ആളുകളുടെ സംശയം. എന്നാല്‍ അച്ചുവിന്റെ മുഖഭാവം കാണുമ്പോള്‍, ഒരു കള്ളക്കാമുകനെയാണ് കാണുന്നതെന്നും പലരും കമന്റടിക്കുന്നുണ്ട്. 'പ്രണയം ചിലപ്പോഴൊക്കെ അങ്ങനെയാണ് നമ്മളെ അതിനുള്ളിലിങ്ങനെ കുരുക്കിയിടും. നഷ്ടപ്രണയം ഒരുപാട് കരയിപ്പിക്കുമെങ്കിലും. നഷ്ടപ്പെട്ടതിനെക്കാള്‍ മികച്ചതൊന്ന് തേടിവരും.' എന്നാണ് വീഡിയോയ്‌ക്കൊപ്പം അച്ചു കുറിച്ചിരിക്കുന്നത്.
അച്ചുവിന്റെ എല്ലാ പോസ്റ്റിനുമുള്ള ആരാധകരുടെ സ്ഥിരം കമന്റായി മാറിയ. 'ദിലീപേട്ടന്റെ പഴയ ലുക്ക് തന്നെ..' എന്ന കമന്റുകള്‍ ഈ പോസ്റ്റിലും കാണാം. കൂടാതെ അച്ചു ആരുടെയടുത്താണ് കുടുങ്ങിയത് എന്ന ചോദ്യവും ആളുകള്‍ ചോദിക്കുന്നുണ്ട്.
സാന്ത്വനം അപ്പുവിന്‍റെ മകളെ സ്വന്തം മകളാക്കി ദേവി: 'സാന്ത്വനം' റിവ്യൂ
രാജേശ്വരി കുളം കലക്കി മീന്‍ പിടിക്കാനുള്ള ശ്രമത്തിലോ : സാന്ത്വനം റിവ്യു