'മമ്മൂട്ടിക്കൊന്നും ഇത്രയ്ക്ക് അതിമോഹം പാടില്ല'; രസകരമായ കുറിപ്പുമായി ശാരദക്കുട്ടി

Published : Jun 26, 2023, 04:03 PM ISTUpdated : Jun 26, 2023, 04:10 PM IST
'മമ്മൂട്ടിക്കൊന്നും ഇത്രയ്ക്ക് അതിമോഹം പാടില്ല'; രസകരമായ കുറിപ്പുമായി ശാരദക്കുട്ടി

Synopsis

വൈറ്റ് ആന്‍ഡ് വൈറ്റിൽ എത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് ശാരദക്കുട്ടി പങ്കുവച്ചിരിക്കുന്നത്.

ലയാളികളുടെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ, പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒട്ടേറെ മികച്ച സിനിമകളും കഥാപാത്രങ്ങളും. ഇന്നും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന ആ അഭിനയകുലപതിയുടേതായി പുറത്തുവരുന്ന ഫോട്ടോകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെ കണ്ട് 'നിങ്ങള് ഇതെന്ത് ഭാവിച്ചാ മമ്മൂക്കാ..'എന്നാണ് ആരാധകർ കമന്റ് ചെയ്യാറുള്ളതും. രണ്ട് ദിവസങ്ങൾക്ക് മുൻപ് മമ്മൂട്ടി തുടരെ തന്റെ ഫോട്ടോകൾ പങ്കുവച്ചിരുന്നു. ഇവയെല്ലാം വൈറലാകുകയും ചെയ്തു. അത്തരത്തിൽ മമ്മൂട്ടിയുടെ ഫോട്ടോ പങ്കുവച്ച് എഴുത്തുകാരി ശാരദക്കുട്ടി കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

വൈറ്റ് ആന്‍ഡ് വൈറ്റിൽ എത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് ശാരദക്കുട്ടി പങ്കുവച്ചിരിക്കുന്നത്. "വാശി പിടിപ്പിക്കരുതെന്ന് ഞാൻ പലതവണ പറഞ്ഞതാണ്. കേട്ടില്ല. മമ്മൂട്ടിക്കൊന്നും ഇത്രക്ക് അതിമോഹം പാടില്ല", എന്നാണ് ഫോട്ടോയ്ക്കൊപ്പം ശാരദക്കുട്ടി കുറിച്ചത്. ഒപ്പം കൂളിം​ഗ് ​ഗ്ലാസ് ധരിച്ച് സ്റ്റൈലിഷായി നിൽക്കുന്ന തന്റെ ഫോട്ടോയും അവർ പങ്കുവച്ചു. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 

"മമ്മൂട്ടി പോസ്റ്റിയപ്പോ വിചാരിച്ചിട്ടുണ്ടാവില്ല ഇത്ര സ്ട്രോം​ഗ് ഓപ്പോണന്റ് ഉണ്ടാവുമെന്ന്. എന്റെ വോട്ട് ടീച്ചർക്കാ, ബ്രദര്‍ ആണോ, ടീച്ചറിനെ നേരത്തെ തന്നെ നിത്യഹരിതമായി ഞാൻ പ്രഖ്യാപിച്ചതാണ്, കുഴപ്പമൊന്നുമില്ലന്നേ! മ്മ്‌ടെ മമ്മൂക്ക അല്ലേ! ഇങ്ങനെ അങ്ങ് പോകട്ടെ...ങ്ങള് ബേജരാണ്ടേ ഇരിക്ക്ന്ന്, അല്ല പിന്നെ ടീച്ചറിനോടാ... വാശി!!", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒടുവില്‍ അഭിനയിച്ചത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും. ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. തെലുങ്ക് ചിത്രം ഏജന്‍റ് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. അഖില്‍ അക്കിനേനി ആയിരുന്നു ചിത്രത്തിലെ നായകന്‍. 

എം.ബി.ബി.എസ് നേടി ബൈജുവിന്റെ മകൾ; നേട്ടം ഡോ. വന്ദനയ്ക്ക് സമർപ്പിക്കുന്നെന്ന് നടൻ

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും..

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക