'ചങ്ക്സ് കണ്ടവർക്ക് ഒരു മാർക്ക് സെറ്റ്'; പിഎസ്‌സി ചോദ്യപേപ്പറുമായി ഒമര്‍ ലുലു

Web Desk   | Asianet News
Published : Aug 03, 2021, 11:27 AM IST
'ചങ്ക്സ് കണ്ടവർക്ക് ഒരു മാർക്ക് സെറ്റ്'; പിഎസ്‌സി ചോദ്യപേപ്പറുമായി ഒമര്‍ ലുലു

Synopsis

ഏറെക്കാലത്തിനു ശേഷം പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവർസ്റ്റാർ.

ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ബാബു ആൻ്റണിയെ നായകനാക്കി ഒരുക്കുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങളിലാണ് ഒമർ ലുലു ഇപ്പോൾ. ഇപ്പോഴിതാ ഒരു പിഎസ്‌സി ചോദ്യപേപ്പറുമായി എത്തിയിരിക്കുകയാണ് ഒമർ. 

ചങ്ക്‌സ് കണ്ടവര്‍ക്ക് ഒരു മാര്‍ക്ക് സെറ്റായി എന്ന തലക്കെട്ടോടെ ചോദ്യപേപ്പർ ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ കമന്റായി സിനിമയില്‍ മെസേജ് വേണമെന്ന് വാശിപിടിക്കുന്നവരോട് പിഎസ്‌സി പഠന സഹായി ആയാല്‍ കുഴപ്പമുണ്ടോ എന്ന് ഒമര്‍ പരിഹസിക്കുന്നു.

ഏറെക്കാലത്തിനു ശേഷം പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവർസ്റ്റാർ. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. 

ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്