ടിആർപിയിൽ വീണ്ടും സാന്ത്വനം, മറ്റ് അത്ഭുതങ്ങളില്ലാതെ പുതിയ റേറ്റിങ് ചാർട്ട്

By Bidhun NarayananFirst Published Sep 24, 2021, 11:23 PM IST
Highlights

ടിആർപി റേറ്റിങ്ങിൽ  ജനപ്രിയ പരമ്പര സാന്ത്വനം വീണ്ടും ഒന്നാം സ്ഥാനത്ത്. ഏറെ നാളുകളായി കുടുംബവിളക്ക് കയ്യടക്കിയ സ്ഥാനമാണ് വീണ്ടും സാന്ത്വനം സ്വന്തമാക്കിയിരിക്കുന്നത്. 

ടിആർപി റേറ്റിങ്ങിൽ  ജനപ്രിയ പരമ്പര സാന്ത്വനം വീണ്ടും ഒന്നാം സ്ഥാനത്ത്. ഏറെ നാളുകളായി കുടുംബവിളക്ക് (kudumbavilakku) കയ്യടക്കിയ സ്ഥാനമാണ് വീണ്ടും സാന്ത്വനം സ്വന്തമാക്കിയിരിക്കുന്നത്. സാന്ത്വനം വീണ്ടും ലവ് ട്രാക്കിലാണ്. ഏറെ പ്രേക്ഷക പ്രിയം നേടിയ ശിവാഞ്ജലി റൊമാൻസ് തന്നെയാണ് ഷോയ്ക്ക് റേറ്റിങ് ചാർട്ടിൽ മുന്നേറ്റമുണ്ടാക്കിയത്.  ശിവനും അഞ്ജലിയും തമ്മിലുള്ള പിണക്കം തീരുമോയെന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തരിക്കുന്നത്.

അതേസമയം കുടുംബവിളക്കാവട്ടെ ഉദ്വേഗജനകമായ മുഹൂർത്തങ്ങളാണ് സമ്മാനിക്കുന്നത്. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയെ പൊലീസ് അറസ്റ്റ് ചെയ്യുമോ എന്നായിരുന്നു കഴിഞ്ഞാഴ്ചത്തെ വലിയ ആകാംക്ഷ സമ്മാനിച്ച എപ്പിസോഡുകൾ. ഇതു തന്നെയാണ് ടിആർപിയിലെ രണ്ടാം സ്ഥാനത്ത് കുടുംബവിളക്കിനെ എത്തിച്ചത്. 

ലോക്ക്ഡൌൺ കാലത്ത് ഒന്നാം സ്ഥാനത്തുവരെ എത്തിയ പരമ്പര അമ്മയറിയാതെയാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ശ്രീതു കൃഷ്ണനും നിഖിൽ നായരും പ്രധാന വേഷങ്ങളിലെത്തുന്ന പരമ്പര ഇരുവരുടെയും പ്രണയസാഫല്യത്തിനായുള്ള കാത്തിരിപ്പിലാണ്. 

അതേസമയം, ഏറെ കാലമായി റേറ്റിങ് ചാർട്ടുകളിൽ ചെറിയ മാറ്റങ്ങൾ മാത്രമായി തുടരുന്ന മൌനരാഗം വീണ്ടും നാലാം സ്ഥാനത്തെത്തി. മനീഷ മോഹൻ പ്രധാന വേഷത്തിലെത്തുന്ന പരമ്പര ആകാംക്ഷ നിറച്ച സിനിമാറ്റിക് മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം അവന്തിക മോഹൻ സാന്ധ്ര എന്നിവർ വേഷമിടുന്ന അടുത്തിടെ ആരംഭിച്ച പരമ്പര തൂവൽ സ്പർശമാണ് അഞ്ചാം സ്ഥാനത്തുള്ളത്. പൊലീസും കള്ളിയുമായ സഹോദരങ്ങളുടെ കഥയാണ് തൂവൽസ്പർശം പറയുന്നത്.

Last Updated Sep 25, 2021, 12:38 PM IST