Latest Videos

'തല'യുടെ വിളയാട്ടം ബിഗ് സ്ക്രീനില്‍ കണ്ട് ആരാധകര്‍; 'വലിമൈ' ഫസ്റ്റ് ഗ്ലിംപ്‍സിന് സ്പെഷല്‍ ഫാന്‍സ് ഷോകള്‍

By Web TeamFirst Published Sep 24, 2021, 2:27 PM IST
Highlights

'നേര്‍കൊണ്ട പാര്‍വൈ'ക്കു ശേഷം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് 'വലിമൈ'

തമിഴിലെ പ്രധാന താരങ്ങളുടെയൊക്കെ സിനിമകള്‍ അവയുടെ പ്രഖ്യാപന സമയം മുതലേ ആരാധകര്‍ക്ക് ആഘോഷിക്കാറുണ്ട്. അജിത്തിന്‍റെയും വിജയ്‍യുടെയും ചിത്രങ്ങളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും ആരാധകര്‍ ഏറ്റവുമധികം ആഘോഷിക്കാറുള്ളത്. വിജയ്‍യുടെ കഴിഞ്ഞ ചിത്രം 'മാസ്റ്ററി'ന്‍റെ ട്രെയ്‍ലര്‍ വന്ന സമയത്ത് ചില തിയറ്ററുകള്‍ ഒരു രൂപ ടിക്കറ്റില്‍ ആരാധകര്‍ക്കായി പ്രത്യേക പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ ആ പാത പിന്തുടര്‍ന്ന് അജിത്തിന്‍റെ പുതിയ ചിത്രം 'വലിമൈ'യുടെ ഫസ്റ്റ് ഗ്ലിംപ്‍സ് വീഡിയോ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ ചില തിയറ്ററുകള്‍.

in 😍🔥

Waiting for Big celebrate Loading 🥁🕺

வேறமாறி இருக்கும் Valimai teaser celebration✨ pic.twitter.com/jA7JhxblcH

— TIRUNELVELI AJITHKUMAR FAN'S CLUB (@TIRUNELVELI_AFC)

തിരുനെല്‍വേലിയിലെ പ്രമുഖ തിയറ്ററായ റാം മുത്തുറാം സിനിമാസ് ആണ് വലിമൈ ഫസ്റ്റ് ഗ്ലിംപ്‍സ് വീഡിയോയ്ക്ക് സ്പെഷല്‍ സ്ക്രീനിംഗ് സംഘടിപ്പിച്ച ഒരു പ്രധാന സെന്‍റര്‍. ടിക്കറ്റൊന്നും ഈടാക്കാതെ ആരാധകര്‍ക്കായുള്ള സൗജന്യ പ്രദര്‍ശനമായിരുന്നു ഇത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററില്‍ തരംഗമാവുന്നുണ്ട്.

screened exclusive on BIGSCREEN 🔥🔥 💥 pic.twitter.com/PyFGIEc6es

— Ram Muthuram Cinemas (@RamCinemas)

'നേര്‍കൊണ്ട പാര്‍വൈ'ക്കു ശേഷം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് 'വലിമൈ'. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ അജിത്ത് കുമാര്‍ ഒരു പൊലീസ് വേഷത്തിലാണ് എത്തുന്നത്. 'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ഒരു ചിത്രം ഇപ്പോഴാണ്. കാര്‍ക്കശ്യക്കാരനായ ഒരു പൊലീസ് ഓഫീസറാണ് അജിത്തിന്‍റെ കഥാപാത്രം. ടൈറ്റില്‍ റോളിലാണ് 'തല' എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. കാര്‍ത്തികേയ, രാജ് അയ്യപ്പ, അച്യുത് കുമാര്‍, സുമിത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബേവ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. നീരവ് ഷാ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. 2022 പൊങ്കല്‍ റിലീസ് ആയാണ് ചിത്രം എത്തുക. 

click me!