എക്സ്ക്ലൂസീവ് കണ്ടന്റ്, ഒരുമാസം 390 രൂപ ! ആദില-നൂറ സബ്സ്ക്രിപ്ഷൻ എടുത്തത് നിരവധി പേർ ! വിമർശനം

Published : Mar 07, 2026, 08:30 AM IST
Adhila

Synopsis

ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയരായ ആദിലയും നൂറയും ഇൻസ്റ്റാഗ്രാമിൽ പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിച്ചു. ക്രിയേറ്റർമാർക്ക് വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സംവിധാനമാണ് സബ്‌സ്‌ക്രിപ്‌ഷൻ.

ലയാളികൽക്ക് സുപരിചിതമായ രണ്ട് പേരാണ് ആദിലയും നൂറയും. ലെസ്ബിയൻ കപ്പിൾസായ ഇരുവരും ബി​ഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥികളായി എത്തിയതോടെയാണ് മലയാളികൾ ഇവരെ അടുത്തറിഞ്ഞത്. ഷോയ്ക്ക് മുൻപ് വൻ നെ​ഗറ്റീവ് ലഭിച്ചിരുന്ന ഇവർക്കിപ്പോൾ ആരാധകരും ഏറെയാണ്. ബി​ഗ് ബോസിന് ശേഷം തങ്ങളുടെ ജോലിയും വ്ലോ​ഗിങ്ങുമൊക്കെയായി മുന്നോട്ട് പോകുന്ന ആദില-നൂറ കപ്പിൾസിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

ആദിലയും നൂറയും ഇൻസ്റ്റാ​ഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ചു എന്നതാണ് പുതിയ വിശേഷം. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു എക്സ്ക്ലൂസീവ് കണ്ടന്റുകൾ കാണാനായി സബ്സ്ക്രൈബ് ചെയ്യൂവെന്ന് പറഞ്ഞുള്ള പോസ്റ്റ് ഇരുവരും ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്താണ് സംഭവം എന്നറിയാൻ നിരവധി പേരാണ് സബ്ക്രിപ്ഷൻ എടുത്തിരിക്കുന്നത്. ഒരു മാസം 399 രൂപയാണ് സബ്സ്ക്രിപ്ഷനായി ചെലവാകുന്നത്. ഇതുവരെ 845 സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കി നൂറയാണ് ഒന്നാമത്. 12 സ്റ്റോറികളും ഒരു പോസ്റ്റും നൂറ പങ്കുവച്ചിട്ടുണ്ട്.

503 സബ്സ്ക്രൈബേഴ്സാണ് ആദിലയ്ക്കുള്ളത്. ഇതുവരെ 31 സ്റ്റോറികൾ ആദില പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുന്നത്. ഇവർക്കിതിന്റെ ആവശ്യമുണ്ടോ, വേറെ വല്ല പണിക്കും പോയ്ക്കൂടെ എന്നാണ് പലരും ചോദിക്കുന്നത്. നല്ല കണ്ടന്റുകൾ മാത്രം ഇടുകയാണെങ്കിൽ പിന്തുണയുണ്ടാകുമെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.

എന്താണ് ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ?

ഇപ്പോൾ സർവ സാധാരണമായി കണ്ടുവരുന്ന കാര്യമാണ് ഇൻസ്റ്റാ​ഗ്രാമിലെ സബ്‌സ്‌ക്രിപ്‌ഷൻ. സാധാരണ പോസ്റ്റുകളിൽ നിന്നും വിഭിന്നമായി എക്സ്ക്ലൂസീവ് ആയിട്ടുള്ള കണ്ടന്റുകളാകും ക്രിയേറ്റര്‍മാര്‍ ഇതിൽ ഷെയർ ചെയ്യുന്നത്. തങ്ങള്‍ ഇതുവരെ പറയാത്ത കാര്യങ്ങളോ, സന്തോഷ നിമിഷങ്ങളോ ഒക്കെയാകും ഈ എക്സ്ക്ലൂസീവ് കണ്ടന്‍റുകള്‍. ഇത്തരം ഉള്ളടക്കങ്ങൾക്കായി (Exclusive Content) ക്രിയേറ്റർമാർ ഫോളോവേഴ്സിൽ നിന്നും പ്രതിമാസ ഫീസ് ഈടാക്കും. സബ്‌സ്‌ക്രൈബർമാർക്ക് പ്രത്യേക ലൈവ് വീഡിയോകൾ, സ്റ്റോറികൾ, റീലുകൾ, ബാഡ്ജുകൾ എന്നിവ കാണാൻ സാധിക്കും. കണ്ടന്റ് ക്രിയേറ്റർമാർക്ക് വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എപ്പോൾ വേണമെങ്കിലും ഫോളോവേഴ്സിന് സബ്‌സ്‌ക്രിപ്‌ഷൻ കാന്‍സല്‍ ചെയ്യാനും സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

വിജയ് ഡിവോഴ്സാകും, 2 മാസത്തിൽ തൃഷയുമായി വിവാഹം ! വർഷങ്ങൾക്ക് മുൻപ് പ്രവചിച്ച് മലയാളി, ഞെട്ടൽ
ആറാട്ടണ്ണാ...നിങ്ങളോട് മാത്രം ഇല്ല; സന്തോഷ് വർക്കിക്ക് പരിഹാസ മറുപടിയുമായി രേണു സുധി