
ജനഹൃദയങ്ങള്‍ ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരയാണ് 'കുടുംബവിളക്ക്' (Kudumbavilakku serial). 'കുടുംബവിളക്കി'ലെ പ്രധാന കഥാപാത്രമായ 'സുമിത്ര'യുടെ മകള്‍ 'ശീതളാ'യെത്തി പ്രിയം നേടിയ താരമാണ് മലയാളികളുടെ സ്വന്തം അമൃത (Amrutha nair). 'കുടുംബവിള'ക്കിന് മുമ്പ് പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്‍തയാക്കിയത് 'ശീതള്‍' എന്ന കഥാപാത്രമായിരുന്നു. 'ശീതള്‍' എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടെന്നായിരുന്നു 'കുടുംബവിളക്ക് 'പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്.
മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് 'കുടുംബവിളക്ക്' ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും, ഹ്രസ്വ ചിത്രങ്ങളിലും, ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി തുടങ്ങിയ യൂട്യൂബ് ചാനലിനും നല്ല പിന്തുണയാണ് അമൃതയ്ക്ക് കിട്ടുന്നത്.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. 'പട്ടണപ്രവേശം' എന്ന സിനിമയിൽ ശ്രീനിവാസനൊപ്പമുള്ള ഏറെ രസകരമായ പെയർ സീനാണ് അമൃത പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. 'മുൻകോപക്കാരെ എനിക്ക് വലിയ ഇഷ്‍ടവാ ' എന്ന ഡയലോഗുമായാണ് വീഡിയോ താരം പങ്കുവച്ചിരിക്കുന്നത്. നൈറ്റിയിലെത്തിയുള്ള താരത്തിന്റെ പുതിയ വീഡിയോ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. 'വേലക്കാരിയായിരുന്താലും നീയെൻ മോഹനവല്ലി', 'നീ വിചാരിക്കുന്ന പോലുള്ള ആപ്പയും ഉപ്പയും ഒന്നും അല്ല ഞാൻ' ഞാൻ തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
'അമൃതയുടെ ഒരു ദിവസം'
അടുത്തിടെ ആയിരുന്നു ഡേ ഇൻ മൈ ലൈഫുമായി യൂട്യൂബിൽ അമൃത എത്തിയത്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ മുതല്‍ ഉറങ്ങാന്‍ കിടക്കുന്നതുവരെ ഉള്ള വിശേഷം വീഡിയോയില്‍ താരം പങ്കുവച്ചിരുന്നു. മാര്‍ക്കറ്റില്‍ പോകുന്നതും മീന്‍ വാങ്ങി വന്ന് കഴുകുന്നതും അടക്കം വീട്ടിൽ ഷൂട്ടില്ലാത്തപ്പോൾ ചെയ്യുന്ന എല്ലാ ജോലിയും താരം പരിചയപ്പെടുത്തുന്നുണ്ട്. ഷൂട്ടിങ് ഉണ്ടെങ്കില്‍ ഇതൊന്നും ചെയ്യേണ്ടായിരുന്നു എന്ന കമന്റുമുണ്ട് ഇടയ്ക്ക്.
അനിയനൊപ്പമുള്ള രസകരമായ മുഹൂർത്തങ്ങളും വീഡിയോയിൽ ഉണ്ടായിരുന്നു. രാവിലെ എഴുന്നേൽക്കാത്ത അനിയെ തട്ടി വിളിക്കുന്നതും, ഇറങ്ങിപ്പോടീ.. എന്ന മറുപടി ലഭിക്കുന്നുതുമടക്കമുള്ള രസകരമായ സമയങ്ങൾ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. നിരവധി കമന്റുകളും ഇത്തരത്തിൽ കാണാം. ഉറക്കം തെളിയാത്ത അനിയനെ രണ്ട് വട്ടം ശല്ല്യം ചെയ്യാന്‍ പോയപ്പോഴായിരുന്നു അനിയന്റെ പ്രതികരണം. പിന്നീട് വണ്ടി കഴുകാൻ നോക്കുമ്പോൾ ഇരുവരും തല്ല് കൂടുന്നതും വീഡിയോയിൽ കാണാം.
നിനക്കിട്ട് ഒരു പണി തരാം എന്ന് പറഞ്ഞ് അനിയന്‍ അമൃതയ്ക്ക് നേരെ പൈപ്പ് പിടിക്കുന്നതും, അവിടെ വെള്ളം കൊണ്ട് തല്ല് കൂടുന്നതും കാണാമായിരുന്നു. ഒപ്പം തന്നെ അമ്മയുടെ രസകരമായ തഗ് ഡയലോഗുകളും വീഡിയോയിൽ ആരാധകരെ രസിപ്പിച്ച രംഗങ്ങളാണ്. മീൻ വാങ്ങാൻ പറഞ്ഞുവിടുന്നതും, അത് കൊണ്ടുവന്ന് അമൃതയെ കൊണ്ടുതന്നെ വെട്ടി വൃത്തിയാക്കിക്കുന്നതും എല്ലാം വീഡിയോയിൽ ഉണ്ടായിരുന്നു.