ദേവയല്ല, ഇത് പുത്തൻ ലുക്ക്; ചിത്രങ്ങൾ പങ്കുവച്ച് സൂരജ്

Published : Sep 18, 2021, 10:57 PM IST
ദേവയല്ല, ഇത് പുത്തൻ ലുക്ക്; ചിത്രങ്ങൾ പങ്കുവച്ച് സൂരജ്

Synopsis

തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്ന ചില മേക്കോവർ ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും പങ്കുവയ്ക്കുകയാണ് സൂരജ്

മിനിസ്ക്രീനീൽ നിന്ന് മറഞ്ഞിട്ടും മലയാളികൾ നെഞ്ചോട് ചേർത്ത ഒരു കലാകാരനാണ് സൂരജ് സൺ.  'പാടാത്ത പൈങ്കിളി' എന്ന പരമ്പരയിലൂടെയാണ്  സൂരജ്  പ്രേക്ഷക പ്രിയം നേടിയത്. ആരോഗ്യ കാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സീരിയലിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി വിലിയ ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയുമാണ് സൂരജ്. 

തന്റെ എല്ലാ വിശേഷങ്ങളും സൂരജ് പങ്കുവയ്ക്കാറുണ്ട്. തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്ന ചില മേക്കോവർ ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും പങ്കുവയ്ക്കുകയാണ് സൂരജ്. 'നാളെ എന്ന പ്രതീക്ഷയാണ് എന്റെ ജീവിതം. ഒരു കലാകാരൻ എന്ന നിലയിൽ കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നത് രൂപം കൂടിയാണ്, എത്ര കഥാപാത്രങ്ങൾ എന്റെ മുഖത്ത് സൃഷ്ടിക്കാൻ കഴിയുമെന്ന് ചെറുതായും വലുതായും പരീക്ഷിക്കുന്നു എന്റെ മാറ്റങ്ങൾ ഞാൻ ആദ്യം നിങ്ങളുടെ മുന്നിലേക്ക് സമർപ്പിക്കുന്നു അത് ആദ്യം അംഗീകരിക്കേണ്ട നിങ്ങളാണ് നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും കൂടെ വേണം പലരും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് കണ്ട് മാത്രം പരിചയമുള്ള എനിക്ക് ഇപ്പോൾ ആഗ്രഹിക്കാനെ കഴിയൂ പക്ഷേ...'- എന്നാണ് താരം കുറിച്ചിരിക്കുന്നത്.

ദേവയായിട്ടായിരുന്നു മലയാളികൾക്ക് മുമ്പിലേക്ക്  സൂരജ് സൺ  എത്തിയത്. ഏഷ്യാനെറ്റ് പരമ്പരയിലെത്തിയതിന് പിന്നാലെ വലിയ ആരാധകരാണ് സൂരജിനൊപ്പം കൂടിയത്. പരമ്പരയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ തന്റേതായ ഒരിടം സൂരജ് അതിനകം ഒരുക്കിയിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു ആരോഗ്യ പ്രശ്നങ്ങളാൽ പരമ്പരയിൽ നിന്ന് സൂരജ് മാറിനിന്നത്. ഒരു മോഡലിങ് വർക്ക് കിട്ടിയിരുന്നതായും പിന്നീട് വണ്ണം കൂടുതലാണെന്ന് പറഞ്ഞ് ഒഴിവാക്കിയതായും താരം പറഞ്ഞിരുന്നു. തുടർന്ന് ഭാരം കുറയ്ക്കാൻ വർക്കൌട്ട് ചെയ്യുന്നതും താരം പങ്കുവച്ചിരുന്നു. തുടർന്നാണ് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി താരം എത്തിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക