'ആ വീഡിയോ ഇടണോയെന്ന് സംശയിച്ചതാണ്, വൈറലാവുമെന്ന് കരുതിയില്ല'; വിജയ് മാധവ് പറയുന്നു

Published : Oct 23, 2024, 10:44 PM IST
'ആ വീഡിയോ ഇടണോയെന്ന് സംശയിച്ചതാണ്, വൈറലാവുമെന്ന് കരുതിയില്ല'; വിജയ് മാധവ് പറയുന്നു

Synopsis

തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ ഇവരുടെ യാത്ര മലേഷ്യയിലാണ് അവസാനിച്ചത്.

ഡിയ സ്റ്റാര്‍ സിംഗറിലൂടെ ആയിരുന്നു വിജയ് മാധവ് പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയത്. അഭിനേത്രിയും അവതാരകയുമായ ദേവിക നമ്പ്യാരാണ് വിജയിന്റെ ജീവിതസഖി. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയായി ദേവികയുടെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നുണ്ട്.

അടുത്തിടെയായി ഇവര്‍ കുടുംബസമേതമായി കുറേ യാത്രകള്‍ നടത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ യാത്ര മലേഷ്യയിലാണ് അവസാനിച്ചത്. വീണ്ടും ഞങ്ങള്‍ യാത്ര പോവുകയാണെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ഇവരെത്തിയത്. ദേവിക ഛര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണിച്ചിരുന്നു. അമ്മയുടെ വയ്യായ്മ കണ്ട് ആത്മജയും വല്ലാതെയായിരുന്നു. ആത്മജയുടെ കെയറിംഗ് കാണിക്കാന്‍ വേണ്ടിയാണ് ആ വീഡിയോ ചെയ്തത്. പക്ഷേ, വിമർശനമായിരുന്നു കിട്ടിയതെന്ന് വിജയ് മാധവ് പറഞ്ഞിരുന്നു.

ഇനി ന്യായീകരണ വീഡിയോയുമായി വരുമെന്ന് കമന്റുകളില്‍ കണ്ടിരുന്നു. ന്യായീകരണമായി നിങ്ങള്‍ക്ക് തോന്നിയേക്കാം, എന്തായാലും കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നായിരുന്നു വിജയ് മാധവ് പുതിയ വീഡിയോയിൽ പറഞ്ഞത്. 'ആത്മജയെക്കുറിച്ച് ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. അവന്റെ വീഡിയോ ഇടാന്‍ വൈകിയാല്‍, വീഡിയോകളില്‍ അവനില്ലെങ്കിലൊക്കെ ചോദ്യങ്ങള്‍ വരാറുണ്ട്. അന്ന് ദേവിക ഛര്‍ദ്ദിച്ചപ്പോള്‍ ആത്മജയുടെ മുഖത്തെ എക്‌സ്പ്രഷന്‍ എല്ലാവരെയും കാണിക്കാമെന്ന് കരുതി വീഡിയോ എടുത്തതാണ്. ഇത് ഇടണോയെന്ന് സംശയിച്ചിരുന്നു. ഇത്രയും വൈറലാവുമെന്ന് കരുതിയിരുന്നില്ല. പൊങ്കാലയാണെന്ന് മനസിലായി. സിംപിളായി ഞാന്‍ ചെയ്തതാണ് അത്. ഛര്‍ദ്ദിച്ച് കരഞ്ഞോണ്ടിരിക്കുന്ന വീഡിയോ ഇടാനൊന്നും പോയതല്ല. ആത്മജയെ കാണുന്നവര്‍ അവന്റെ ക്യൂട്ട് ഭാവങ്ങളൊന്ന് കണ്ടോട്ടെ എന്ന് കരുതിയതാണ്', എന്ന് വിജയ് പറയുന്നു. 

'ഈ ബന്ധം മുന്നോട്ട് പോകുമോന്ന് പേടിച്ച കാലമുണ്ടായിരുന്നു'; വിവാഹവാർഷിക ദിനത്തിൽ സുജിത

'അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പ്രശ്‌നങ്ങളൊന്നുമില്ല. അടുത്തതായി മൂന്നാറിലേക്ക് പോയാലോ എന്നാണ് ആലോചന. ആറ് മാസം ഗര്‍ഭിണിയായ ഭാര്യയേയും, ഒന്നര വയസ് പ്രായമുള്ള മകനെയും ഞാന്‍ തീരെ നോക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് നന്നായി മനസിലായി എന്നെനിക്ക് മനസിലായി. എന്റെ വീട്ടില്‍ പറയുന്നത് പോലെ തന്നെയാണ് ഞാന്‍ ഇവിടെയും കാര്യങ്ങള്‍ പറയുന്നത്. അവിടെയൊരു പരിപാടി, ഇവിടെ വേറെ എന്നെനിക്കില്ല. ഫാമിലി പോലെയാണ് എല്ലാവരെയും കാണുന്നത്. എന്തൊക്കെ കാര്യങ്ങള് ചെയ്യുന്നുണ്ടെന്ന് പറഞ്ഞാലും നിങ്ങളൊന്നും മനസിലാക്കില്ല, അത് വിശദീകരിക്കുന്നും', ആയിരുന്നു വിജയ് മാധവ് പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത