കിയാര മുതല്‍ സണ്ണി ലിയോണ്‍ വരെ, ദബ്ബൂ രത്നാനി കലണ്ടറില്‍ ഹോട്ടായി താരങ്ങള്‍

Web Desk   | Asianet News
Published : Feb 19, 2020, 03:01 PM ISTUpdated : Feb 19, 2020, 03:04 PM IST
കിയാര മുതല്‍ സണ്ണി ലിയോണ്‍ വരെ, ദബ്ബൂ രത്നാനി കലണ്ടറില്‍ ഹോട്ടായി താരങ്ങള്‍

Synopsis

നഗ്നയായ കിയാര ഒരു ചെടിയുടെ മറവില്‍ നില്‍ക്കുന്ന ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍...

കബിര്‍ സിംഗ് നായിക കിയാര അദ്വാനിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദബ്ബൂ രത്നാനിയുടെ കലണ്ടര്‍ ഷൂട്ടില്‍ എടുത്ത ചിത്രം കിയാര തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു. നഗ്നയായ കിയാര ഒരു ചെടിയുടെ മറവില്‍ നില്‍ക്കുന്നതാണ് ചിത്രം. കിയാര മുതല്‍ സണ്ണി ലിയോണ്‍ വരെ ബോളിവുഡിലെ മിന്നും താരങ്ങളെല്ലാം ദബ്ബൂ രത്നാനിയുടെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

കിയാരയ്ക്ക് പുറമെ ബോളിവുഡിലെ ടോപ്പ് താരങ്ങളായ ഷാരൂഖ് ഖാന്‍ വിദ്യാബാലന്‍, ആലിയ ഭട്ട്, അനുഷ്ക ശര്‍മ്മ, അഭിഷേക് ബച്ചന്‍, ഭൂമി പട്നേക്കര്‍ തുടങ്ങിയവരും കലണ്ടറിന് മോഡലുകളായി. സണ്ണി ലിയോണും ദബ്ബൂ രത്നാനി കലണ്ടറിലെ തന്‍റെ ചിത്രം പങ്കുവച്ചിരുന്നു. അഭിഷേഖ് ബച്ചന്‍, വിക്കി കൗശാല്‍, ഭൂമി പട്നേക്കര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ക്രിതി സനന്‍, അനന്യ പാണ്ഡെ എന്നിവരും ഇന്‍സ്റ്റഗ്രാമില്‍ കലണ്ടര്‍ ചിത്രം പങ്കുവച്ചു. 

 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത