'ഞങ്ങളും സാന്ത്വനം അഡിക്ടഡ്' : വീഡിയോ പങ്കുവച്ച് ഫുക്രു

Web Desk   | Asianet News
Published : Mar 04, 2021, 10:20 PM IST
'ഞങ്ങളും സാന്ത്വനം അഡിക്ടഡ്' : വീഡിയോ പങ്കുവച്ച് ഫുക്രു

Synopsis

നിരവധി ആളുകള്‍ സാന്ത്വനത്തിന്റെ സ്ഥിരം പ്രേക്ഷകരാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളും സാന്ത്വനത്തിന്റെ അഡിക്ടുകളാണെന്ന് പറഞ്ഞിരിക്കുന്നത് ഫുക്രുവാണ്.

നിലവില്‍ മലയാളത്തിലെ ജനപ്രിയ പരമ്പര ഏതാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു, അത് സാന്ത്വനം എന്നാണ്. അതിനെ ചിലര്‍ ശിവാഞ്ജലി ഇഫക്ട് എന്നും, ചിപ്പി മാജിക്കെന്നുമെല്ലാം പറയാറുണ്ടെങ്കിലും എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പര ആണെന്നതില്‍ മാത്രം സംശയമില്ല. സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാന്‍ പരമ്പരയിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം. കൂടാതെ അഭിനേതാക്കള്‍ തമ്മിലുള്ള കെമസ്ട്രിയും പരമ്പരയില്‍ മനോഹരമായിത്തന്നെയുണ്ട്. സാന്ത്വനം പരമ്പരയുടെ ആരാധകര്‍ക്ക് പ്രായവിത്യാസങ്ങളും ലിംഗവിത്യാസങ്ങളുമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

നിരവധി ആളുകള്‍ സാന്ത്വനത്തിന്റെ സ്ഥിരം പ്രേക്ഷകരാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളും സാന്ത്വനത്തിന്റെ അഡിക്ടുകളാണെന്ന് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് ഫുക്രുവാണ്. ടിക് ടോക് എന്ന് പ്ലാറ്റ്‌ഫോമിലൂടെ മലയാളികള്‍ പരിചയപ്പെട്ട ഫുക്രുവിനെ കേരളക്കരയാകെ ഹൃദയത്തിലേറ്റിയത് ബിഗ്‌ബോസ് മലയാളം രണ്ടിലൂടെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫുക്രുവിന്റെ പുതിയ ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോയിലൂടെയാണ് താനും കൂട്ടകാരും സാന്ത്വനത്തിന്റെ സ്ഥിരം കാഴ്ച്ചക്കാരാണെന്ന് പറഞ്ഞത്. ഇരുന്നും കിടന്നും സാന്ത്വനം കാണുന്ന ഫുക്രുവും കൂട്ടുകാരുമാണ് വീഡിയോയിലുള്ളത്.

നിരവധി ചെറുപ്പക്കാരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് തങ്ങളും സാന്ത്വനം അഡിക്ടുകളാണെന്നാണ്. ഇത്രയധികം ചെറുപ്പക്കാര്‍ കണ്ട മറ്റ് പരമ്പര മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്.

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു