'സന്തോഷമാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം' : ഫോട്ടോഷൂട്ടുമായി വീണ

Web Desk   | Asianet News
Published : Mar 04, 2021, 06:59 PM IST
'സന്തോഷമാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം' : ഫോട്ടോഷൂട്ടുമായി വീണ

Synopsis

മനോഹരമായ സല്‍വാര്‍ ഫ്രോക്കിലാണ് ചിത്രത്തില്‍ വീണയുള്ളത്. കൂടാതെ വസ്ത്രത്തിനു ചേരുന്ന തരത്തിലുള്ള ഹെയര്‍ സ്‌റ്റൈലും ആഭരണങ്ങളും താരത്തെ കൂടുതല്‍ സുന്ദരിയാക്കുന്നുണ്ട്. 

മിനിസ്‌ക്രീനിലൂടെയും വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയും മലയാളത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് വീണ നായര്‍. ബിഗ്ബോസ് മലയാളം രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ താരത്തെ അടുത്തറിയുകയും, മനസ്സിലാക്കുകയും ചെയ്തിരുന്നു. മത്സരാര്‍ത്ഥിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് വീണ ബിഗ്ബോസ് വീട്ടില്‍ കാഴ്ചവെച്ചത്. രണ്ടാം സീസണ്‍ ബിഗ് ബോസിലെത്തിയ വീണ വലിയൊരു ആരാധകക്കൂട്ടത്തെയും സ്വന്തമാക്കിയാണ് പുറത്തിറങ്ങിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ വൈറലാക്കാറുമുണ്ട്. കഴിഞ്ഞ ദിവസം വീണ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനും കുറിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മനോഹരമായ സല്‍വാര്‍ ഫ്രോക്കിലാണ് ചിത്രത്തില്‍ വീണയുള്ളത്. കൂടാതെ വസ്ത്രത്തിനു ചേരുന്ന തരത്തിലുള്ള ഹെയര്‍ സ്‌റ്റൈലും ആഭരണങ്ങളും താരത്തെ കൂടുതല്‍ സുന്ദരിയാക്കുന്നുണ്ട്. നിരവധി ആളുകളാണ് വീണയുടെ ചിത്ത്രതിന് ആശംസകളുമായെത്തുന്നത്. രശ്മി സോമന്‍, മഞ്ജു പിള്ള, ദീപ്തി വിധു പ്രതാപ് തുടങ്ങിയ നിരവധി ആളുകളാണ് മനോഹരമായ ചിത്രമാണെന്നും, സോ ഹോട്ടെന്നുമെല്ലാം കമന്റ് ചെയ്തിരിക്കുന്നത്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി റോക്ക് വില്ലയിലാണ് ഫോട്ടോഷൂട്ട് നടന്നത്. സെലബ്രിറ്റി ഫോട്ടോഗ്രഫറായ മനു ശങ്കറാണ് വീണയെ മനോഹരമായി ക്യാമറയിലാക്കിയിരിക്കുന്നത്.

വീണയുടെ കൂടെതന്നെ സധാ കാണുന്ന ചിരിച്ചുകൊണ്ടുള്ള മുഖത്തോടെയാണ് ഇവിടേയും വീണയുള്ളത്, അതിനൊപ്പം തന്നെ സന്തോഷിക്കുക എന്നതാണ് ജീവിതത്തിന്റെ ലക്ഷ്യമെന്ന ക്യാപ്ഷനും വീണ ചേര്‍ക്കുന്നുണ്ട്.

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു